Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊതുവിദ്യാലയങ്ങളിലെ...

പൊതുവിദ്യാലയങ്ങളിലെ മാസ്​റ്റർ പ്ലാൻ: പൊതുഅവതരണ തീയതി നീട്ടി

text_fields
bookmark_border
കോഴിക്കോട്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളിൽ തയാറാക്കിയ അക്കാദമിക് മാസ്റ്റർ പ്ലാൻ സമൂഹമധ്യേ അവതരിപ്പിക്കുന്നത് നീട്ടി. വിദ്യാലയത്തി​െൻറ സമഗ്ര വികസനത്തിനുള്ള രൂപരേഖയായ മാസ്റ്റർ പ്ലാൻ ഫെബ്രുവരി ഒന്നിന് മുഴുവൻ വിദ്യാലയങ്ങളിലും സാമൂഹികചർച്ചക്കായി സമർപ്പിക്കണെമന്നായിരുന്നു പൊതുവിദ്യാഭ്യാസ െസക്രട്ടറി എ. ഷാജഹാ​െൻറ ഉത്തരവ്. എന്നാൽ, എം.എൽ.എമാരുെട അഭ്യർഥന മാനിച്ച് മാസ്റ്റർ പ്ലാനി​െൻറ സാമൂഹിക അവതരണം ഫെബ്രുവരി 12ലേക്കാണ് മാറ്റിയത്. നിയമസഭ സമ്മേളനം നടക്കുന്നതിനാലാണ് എം.എൽ.എമാർ അസൗകര്യമറിയിച്ചത്. ഇൗ മാസം 30നകം വ്യക്തിഗത അക്കാദമിക് മാസ്റ്റർ പ്ലാൻ തയാറാക്കണെമന്ന നിർേദശം മിക്ക സ്കൂളുകളും പാലിച്ചിരുന്നു. ഭൂരിപക്ഷം സ്കൂളുകളിലും മാസ്റ്റർ പ്ലാൻ പ്രകാശനവും നടത്തി. ചില ജില്ലകളിലെ ഹയർ െസക്കൻഡറി സ്കൂളുകിൽ ഹൈസ്കൂളുകൾ വെവ്വേറെ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചത് ഒരുമിച്ചാക്കാനും നിർദേശിച്ചിട്ടുണ്ട്. അധ്യാപക–രക്ഷാകർതൃ സമിതി, വിദ്യാലയ വികസന സമിതി, തദ്ദേശഭരണ പ്രതിനിധികൾ, പൂർവവിദ്യാർഥികൾ, പൂർവാധ്യാപകർ, അതത് പ്രദേശത്തെ വിദ്യാഭ്യാസ–സാംസ്കാരിക പ്രവർത്തകർ എന്നിവരാണ് മാസ്റ്റർ പ്ലാനി​െൻറ സാമൂഹികചർച്ചയിൽ പെങ്കടുക്കുക.
Show Full Article
TAGS:LOCAL NEWS 
Next Story