Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഖനന ലൈസന്‍സിന്​...

ഖനന ലൈസന്‍സിന്​ വില്ലേജ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന വിധിക്ക്​ സ്​റ്റേ

text_fields
bookmark_border
ഖനന ലൈസന്‍സിന് വില്ലേജ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന വിധിക്ക് സ്റ്റേ കൊച്ചി: ഖനന ലൈസന്‍സിനും പുതുക്കാനും അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ വില്ലേജ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന സിംഗിള്‍ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. തിരുവനന്തപുരം മുക്കുന്നിമലയിലെ കെ.കെ. റോക്സ് ആൻഡ് ഗ്രാനൈറ്റ്സ് എന്ന കമ്പനിക്ക് അനുകൂലമായ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് നടപടി. ഖനനത്തിന് അനുമതി തേടി കമ്പനി സമര്‍പ്പിച്ച അപേക്ഷ മൈനിങ് ആൻഡ് ജിയോളജി ഡയറക്ടര്‍ തള്ളിയിരുന്നു. വില്ലേജ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ തള്ളിയത്. ഇതിെനതിരെയാണ് കമ്പനി ഹൈകോടതിയെ സമീപിച്ചത്. വില്ലേജ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെതന്നെ കമ്പനിയുടെ അപേക്ഷ ഡയറക്ടര്‍ പരിഗണിക്കണമെന്നായിരുന്നു സിംഗിള്‍ബെഞ്ച് വിധി.
Show Full Article
TAGS:LOCAL NEWS 
Next Story