Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകീഴുപറമ്പി​െൻറ വെള്ളരി ...

കീഴുപറമ്പി​െൻറ വെള്ളരി നാടകം ദേശീയ നാടൻ കലാമേളയിലേക്ക്

text_fields
bookmark_border
അരീക്കോട്: കാർഷിക അഭിനയ കലാരൂപമായ വെള്ളരി നാടകം ദേശീയ നാടൻ കലാമേളയിലേക്ക്. പാറമൽ അഹമ്മദ്കുട്ടി സംവിധാനം ചെയ്യുന്ന വിത്തും കൈക്കോട്ടും എന്ന വെള്ളരി നാടകമാണ് സംസ്ഥാന യൂത്ത് വെൽെഫയർ ബോർഡ് സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ നാടൻ കലാമേളയിലെ ശ്രദ്ധേയ ഇനമായി തെരഞ്ഞെടുക്കപ്പെട്ടത്. ഫെബ്രുവരി 15, 16, 17, 18 തീയതികളിൽ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര ഗ്രൗണ്ടിലാണ് മേള. കീഴുപറമ്പിലെ മണ്ണിൽതൊടി കാരാട്ട് കുഞ്ഞിപ്പോക്കർ 1936ൽ കീഴുപറമ്പിൽ അവതരിപ്പിച്ച വെള്ളരി നാടകത്തെ ഏതാനും മാസങ്ങൾക്ക് മുമ്പ് പുനരാവിഷ്കരിച്ചിരുന്നു. തുടർന്ന് പട്ടാമ്പിയിലെ ആറങ്ങോട്ടുകരയിൽ കൊയ്ത്തുത്സവത്തിൽ വെള്ളരി നാടകം വീണ്ടും അവതരിപ്പിച്ചതോടെ സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന് വെള്ളരി നാടകത്തിന് അരങ്ങൊരുക്കാൻ തയാറായി വിവിധ സംഘടനകൾ വെള്ളരിപ്പാടം തിയറ്റേഴ്സിനെ സമീപിക്കുന്നുണ്ട്. ഫോട്ടോ: 1. വെള്ളരി നാടകത്തി​െൻറ സംവിധായകൻ പാറമൽ അഹമ്മദ്കുട്ടി 2. വെള്ളരി നാടകത്തിൽനിന്ന്
Show Full Article
TAGS:LOCAL NEWS 
Next Story