Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതിരൂരങ്ങാടിയിൽ...

തിരൂരങ്ങാടിയിൽ ഹോട്ടലുകളില്‍ റെയ്ഡ്; പഴകിയ ഭക്ഷണം പിടിച്ചെടുത്തു

text_fields
bookmark_border
തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകളില്‍ പരിശോധന നടത്തി. 11 ഹോട്ടലുകളില്‍നിന്നും പഴകിയതും ഉപയോഗശൂന്യവുമായ ഭക്ഷണ പദാർഥങ്ങള്‍ കണ്ടെടുത്തു. നഗരസഭയിലെ ചെമ്മാട്, കക്കാട്, തിരൂരങ്ങാടി ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലും കൂള്‍ബാറുകളിലുമാണ് പരിശോധന നടന്നത്. ചെമ്മാട് ടൗണിലെ ഹോട്ടൽ അയോധ്യ, കോഹിനൂർ, സിറ്റി പാർക്ക്, ബാക്ക് ആൻഡ് ഫ്രഷ് ബേക്കറി, തിരൂരങ്ങാടിയിലെ ഹോണസ്റ്റ് ബേക്കറി, ടോപ്ഫോം, എം.കെ.എച്ച്. കാൻറീൻ, കക്കാട്ടെ ഹോട്ടൽ സാഗർ, മസാഫി, ഷാജി, ഗൾഫ് ഹട്ട് എന്നീ സ്ഥാപനങ്ങളിൽനിന്നുമാണ് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തത്. സ്ഥാപനങ്ങള്‍ക്ക് നഗരസഭ നോട്ടീസ് നല്‍കി പിഴചുമത്തി. നഗരസഭ സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.എസ്. സന്തോഷ് കുമാർ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം. റഫീഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വൃത്തിഹീനമായി പ്രവര്‍ത്തിക്കുകയും പഴകിയ ഭക്ഷണം വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി എസ്. ജയകുമാര്‍ പറഞ്ഞു. ഫോട്ടോ: തിരൂരങ്ങാടി നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത പഴകിയ ഭക്ഷണ പദാർഥങ്ങള്‍
Show Full Article
TAGS:LOCAL NEWS 
Next Story