Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവേങ്ങര ഗവ. വൊക്കേഷനൽ...

വേങ്ങര ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്​കൂളിൽ മോക്​ഡ്രിൽ

text_fields
bookmark_border
വേങ്ങര: വേങ്ങര ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ മോക്ഡ്രിൽ അവതരിപ്പിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരം ജില്ല ദുരന്തനിവാരണ അതോറിറ്റിയാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്. ദുരന്തമുണ്ടാകുേമ്പാൾ സഹജീവികളെ എങ്ങനെ രക്ഷിക്കാം, അപകടത്തി​െൻറ തോത് എങ്ങനെ കുറക്കാം, കൈക്കൊള്ളേണ്ട മുൻകരുതലുകൾ എന്തൊക്കെ എന്ന് വിദ്യാർഥികളെ പഠിപ്പിക്കുന്നതിനും രക്ഷാപ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ സജ്ജരാക്കുന്നതിനും ലക്ഷ്യംവെച്ചായിരുന്നു മോക്ഡ്രിൽ. സ്റ്റേഷൻ ഓഫിസർ സി. ബാബുരാജൻ, അസി. ഓഫിസർ സി. ശിവശങ്കരൻ എന്നിവർ നേതൃത്വം നൽകി. െഡപ്യൂട്ടി കലക്ടർ അബ്ദുൽ റഷീദ്, തഹസിൽദാർ ഷാജു, അഡീഷനൽ തഹസിൽദാർ എ. ലത, വേങ്ങര വില്ലേജ് ഓഫിസർ അബ്ദുൽ മജീദ്, പ്രിൻസിപ്പൽ ഷെർളി കുര്യൻ, പ്രധാനാധ്യാപകൻ ഹേമചന്ദ്രൻ, പി.ടി.എ പ്രസിഡൻറ് പച്ചേങ്ങൽ അലവി, ജേണലിസം അധ്യാപിക എസ്. സിന്ധു എന്നിവർ നിയന്ത്രിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story