Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമത്സ്യങ്ങളിലെ രോഗം:...

മത്സ്യങ്ങളിലെ രോഗം: ശാസ്ത്രജ്ഞർ വെഞ്ചാലിയിലെത്തി പരിശോധന നടത്തി

text_fields
bookmark_border
തിരൂരങ്ങാടി: വെഞ്ചാലിയിലും പരിസരങ്ങളിലെ തോടുകളിലും മത്സ്യങ്ങളിൽ കണ്ടുവരുന്ന രോഗങ്ങളുടെ കാരണം കണ്ടെത്താൻ ശാസ്ത്രജ്ഞർ തിരൂരങ്ങാടിയിലെത്തി. കൊച്ചി നാഷനൽ ബ്യൂറോ ഓഫ് ഫിഷ് ജെനിറ്റിക് റിസോഴ്‌സസിലെ ശാസ്ത്രജ്ഞരായ രാഹുൽ ജി. കുമാർ, രാജ സ്വാമിനാഥൻ എന്നിവരാണ് ചൊവ്വാഴ്ച പതിനൊന്ന് മണിയോടെ വെഞ്ചാലിയിലെത്തി പമ്പ് ഹൗസ് തോട്ടിലും മറ്റു അനുബന്ധ തോടുകളിലും പരിശോധന നടത്തിയത്. ഇവിടങ്ങളിൽ ബ്രാൽ, പരൽ മത്സ്യങ്ങൾ എന്നിവയെ വ്രണം ബാധിച്ച നിലയിൽ കണ്ടെത്തുകയും കൂട്ടത്തോടെ ചത്തുപൊങ്ങുകയും ചെയ്തിരുന്നു. എപ്പിസ്യൂട്ടിക് അൾസറേറ്റിവ് സിൻഡ്രോം ഇനത്തിൽപെട്ട ഫംഗസ് രോഗമാണിത്. മലിനജലമാണ് പ്രധാന കാരണമെന്നാണ് അധികൃതരുടെ നിഗമനം. പരിശോധനയിൽ ബ്രാലിനുപുറമെ പരൽ, നെറ്റിമാൻ എന്നീ മറ്റു മത്സ്യങ്ങളിലും രോഗം സ്ഥിരീകരിച്ചു. ലാബിലെ വിദഗ്ധ പരിശോധനകൾക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. ഇതിനായി രോഗം പിടിപെട്ട മത്സ്യം, തോട്ടിലെ വെള്ളം എന്നിവ വിദഗ്ധ പരിശോധനക്കായി കൊച്ചിയിലെ ലബോറട്ടറിയിലേക്ക് കൊണ്ടുപോയി. പ്രദേശവാസികളായ ഒറ്റത്തിങ്ങൽ മുബഷിർ, പി.പി. യൂനുസ് എന്നിവർ അനുഗമിച്ചു. ചിത്രം: കൊച്ചി നാഷനൽ ബ്യൂറോ ഓഫ് ഫിഷ് ജെനിറ്റിക് റിസോഴ്‌സസിലെ ശാസ്ത്രജ്ഞർ വെഞ്ചാലിയിലെത്തിയപ്പോൾ
Show Full Article
TAGS:LOCAL NEWS 
Next Story