Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമന്തുരോഗ നിർമാർജനം:...

മന്തുരോഗ നിർമാർജനം: തിരൂരങ്ങാടിയിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ രക്തസാമ്പിളുകൾ ശേഖരിച്ചു

text_fields
bookmark_border
തിരൂരങ്ങാടി: മന്തുരോഗ നിർമാർജനത്തി​െൻറ ഭാഗമായി ഇതരസംസ്ഥാന തൊഴിലാളികളുടെ രക്തസാമ്പിളുകൾ ശേഖരിച്ചു. തിങ്കളാഴ്ച രാത്രി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് ശേഖരിച്ചത്. ഡിസ്ട്രിക്ട് വെക്ടർ കൺട്രോൾ യൂനിറ്റ് നേതൃത്വത്തിൽ ആശുപത്രി മുറ്റത്ത് നാല് കൗണ്ടറുകളിലായി പ്രത്യേക രക്തപരിശോധന ക്യാമ്പ് ഒരുക്കിയാണ് അഞ്ഞൂറോളം തൊഴിലാളികളുടെ രക്തസാമ്പിളുകൾ എടുത്തത്. സാമ്പിളുകൾ ഡി.സി.വിയുടെ ലബോറട്ടറിയിലേക്ക് കൊണ്ടുപോയി. ക്യാമ്പിന് ഫീൽഡ് അസി. അബ്ദുൽമജീദ്, ഫീൽഡ് വർക്കർ അബ്ദുറഹീം, രാജു എന്നിവർ നേതൃത്വം നൽകി. ചിത്രം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഇതരസംസ്ഥാനക്കാർക്കുവേണ്ടി നടത്തിയ രക്തപരിശോധന ക്യാമ്പ്
Show Full Article
TAGS:LOCAL NEWS 
Next Story