Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയു.പി വിദ്യാർഥികൾക്ക്...

യു.പി വിദ്യാർഥികൾക്ക് 4000 ഡിക്​ഷണറികൾ നൽകി

text_fields
bookmark_border
കോട്ടക്കൽ: വിദ്യാർഥികളെ പഠനത്തിൽ മികവുറ്റവരാക്കുകയെന്ന ലക്ഷ്യത്തോടെ കോട്ടക്കൽ നഗരസഭ നടപ്പാക്കിയ ഡിക്ഷണറികളുടെ വിതരണോദ്ഘാടനം ഡി.ഡി.ഇ സി.ഐ. വത്സല ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.കെ. നാസർ അധ്യക്ഷത വഹിച്ചു. നഗരസഭക്ക് കീഴിലെ 4000ത്തോളം വിദ്യാർഥികൾക്കാണ് പദ്ധതി. നഗരസഭയുടെ തനതു ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് നടപ്പാക്കിയത്. ഗവ. രാജാസ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഇ.എൻ. വനജ പദ്ധതി വിശദീകരണം നടത്തി. കല്ലാത്സവ വിജയികളെയും ചടങ്ങിൽ ആദരിച്ചു. ഉപാധ്യക്ഷ ബുഷ്റ ഷബീർ, ആയിഷ ഉമ്മർ, ടി.വി. സുലൈഖാബി, അലവി തൈക്കാട്ട് എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ സാജിദ് മങ്ങാട്ടിൽ സ്വാഗതവും നഗരസഭ സെക്രട്ടറി എ. നൗഷാദ് നന്ദിയും പറഞ്ഞു. പടം / കോട്ടക്കൽ നഗരസഭയുടെ ഡിക്ഷണറി വിതരണം ഡി.ഡി.ഇ സി.ഐ. വത്സല ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story