Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസൗഹൃദം കൂടാൻ...

സൗഹൃദം കൂടാൻ വിദ്യാർഥികൾ വിരുന്നെത്തി; പാലത്തിങ്ങലിൽനിന്നും കാച്ചടി പി.എം.എസ്.എ.എൽ.പി.എസിലേക്ക്

text_fields
bookmark_border
തിരൂരങ്ങാടി: വിദ്യാർഥികളുടെ ക്ഷണം സ്വീകരിച്ച് വിരുന്നെത്തിയ പാലത്തിങ്ങൽ എ.എം.എൽ.പി സ്കൂൾ വിദ്യാർഥികൾക്ക് മികച്ച വരവേൽപ് ഒരുക്കി കാച്ചടി പി.എം.എസ്.എ.എൽ.പി.എസ് വിദ്യാർഥികൾ. വിദ്യാലയങ്ങൾ തമ്മിലുള്ള പരസ്പര സൗഹൃദത്തി​െൻറയും സഹകരണത്തി​െൻറയും പുതിയ മാതൃകകൾക്ക് തുടക്കമിട്ടാണ് സർവശിക്ഷ അഭിയാ​െൻറ നേതൃത്വത്തിൽ പരപ്പനങ്ങാടി ബി.ആർ.സിക്ക് കീഴിെല ഇരു സ്കൂളുകളും വിരുന്നൊരുക്കിയത്. പാലത്തിങ്ങൽ എ.എം.എൽ.പി സ്കൂൾ വിദ്യാർഥികളെ ഓരോ വിദ്യാർഥിക്കും പ്രത്യേകം പോസ്റ്റ് വഴി കാർഡ് അയച്ചാണ് സ്കൂളിലേക്ക് ക്ഷണിച്ചത്. പരിപാടിയുടെ ഉദ്ഘാടനവും മാഗസിൻ പ്രകാശനവും തിരൂരങ്ങാടി നഗരസഭ ഉപാധ്യക്ഷ റഹീദ നിർവഹിച്ചു. രണ്ടു സ്കൂളിലെയും പ്രധാനാധ്യാപകരും കുട്ടികളും ചേർന്ന് സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നട്ടു. പരിപാടിയിൽ ബി.പി.ഒ വിജയകുമാർ മാസ്റ്റർ, എ.ഇ.ഒ ബാലഗംഗാധരൻ, വാർഡ് കൗൺസിലർ കെ.കെ. കദീജ, പ്രധാനാധ്യാപകരായ ജയശ്രീ, കതിയുമ്മ എന്നിവർ സംബന്ധിച്ചു. ബുധനാഴ്ച കാച്ചടി സ്കൂൾ വിദ്യാർഥികൾക്ക് പാലത്തിങ്ങൽ എ.എം.എൽ.പി സ്കൂളിൽ വിരുന്നൊരുക്കും. ഫോട്ടോ: വിരുന്നി​െൻറ ഓർമക്കായി കാച്ചടി പി.എം.എസ്.എ.എൽ.പി സ്കൂളിൽ രണ്ടു സ്കൂളിലെയും പ്രധാനാധ്യാപകരും കുട്ടികളും ചേർന്ന് വൃക്ഷത്തൈ നടുന്നു
Show Full Article
TAGS:LOCAL NEWS 
Next Story