Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനധികൃത ലോട്ടറി:...

അനധികൃത ലോട്ടറി: രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
തേഞ്ഞിപ്പലം: ഒറ്റക്ക, മൂന്നക്ക ലോട്ടറി ചൂതാട്ടത്തിനെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന നടപടിയുടെ ഭാഗമായി ജില്ല പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹറയുടെ നിർദേശ പ്രകാരം നടത്തിയ െറയ്ഡിൽ രണ്ടുപേരെ തേത്തിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. ലോട്ടറി ടിക്കറ്റ് കച്ചവടത്തി​െൻറ മറവിൽ ചൂതാട്ടം നടത്തിയതിനാണ് അറസ്റ്റ്. വെളിമുക്ക് സൗത്ത് പാപ്പന്നൂർ പൊതാംവീട് സൂരജ് (42), ഒളകര അകായിപറമ്പ് രമേശ് (31) എന്നിവരെയാണ്‌ അറസ്റ്റ് ചെയ്തത്. തേഞ്ഞിപ്പലം എസ്.ഐ സി.കെ. നാസർ, എ.എസ്.ഐ സുബ്രഹ്മണ്യൻ, എസ്.സി.പി.ഒ ദിനേശൻ, സി.പി.ഒമാരായ പ്രഷോഭ്, അനിൽ, പ്രജീഷ്, ദിനു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ രണ്ടുപേരെയും റിമാൻഡ് ചെയ്തു. ഇതിന് പുറമെ സ്കൂൾ പരിസരത്ത് നിരോധിത ലഹരി ഉൽപന്നങ്ങളായ പാൻ മസാല വിദ്യാർഥികൾക്ക് നൽകാനായി ശേഖരിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തു. ചെനക്കലങ്ങാടി ചൊക്കോട്ടുങ്ങൽ വീട്ടിൽ മുഹമ്മദ് റഹീസിനെയാണ് (22) പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story