Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രകൃതിചികിത്സക്കിടെ...

പ്രകൃതിചികിത്സക്കിടെ മരണം; ഇന്ന് മൃതദേഹ പരിശോധന

text_fields
bookmark_border
കോട്ടക്കൽ: മഞ്ചേരിയിൽ പ്രകൃതിചികിത്സക്കിടെ യുവതി മരിച്ച സംഭവത്തിൽ മൃതദേഹ പുനഃപരിശോധന ബുധനാഴ്ച നടക്കും. കൽപകഞ്ചേരി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ കുറുക്കോളിന് സമീപത്തെ പള്ളി ഖബർസ്ഥാനിലാണ് ഖബറടക്കം നടന്നത്. മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലി​െൻറ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ ഒമ്പതോടെ നടപടികൾ ആരംഭിക്കും. പോസ്റ്റുമോർട്ടം ചെയ്യാതെ മറവുചെയ്ത സാഹചര്യത്തിലാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു. വെട്ടിച്ചിറ സ്വദേശിയായ ഷഫ്നയാണ് (25) ചികിത്സക്കിടെ മരിച്ചത്. മരണത്തിൽ പരാതിയില്ലെന്നായിരുന്നു ബന്ധുക്കളുടെ നിലപാട്. മഞ്ചേരി ഏറനാട് ആശുപത്രിയിൽ പ്രകൃതിചികിത്സക്കിടെയായിരുന്നു മരണം. തുടർന്ന് കേന്ദ്രം അടച്ചുപൂട്ടി. വിവാദമായ സാഹചര്യത്തിൽ ജില്ല കലക്ടർ കേസെടുക്കാൻ ഉത്തരവിട്ടിരുന്നു. ആരോഗ്യവകുപ്പി​െൻറയും കലക്ടറുടേയും പരാമർശങ്ങൾ അടങ്ങിയ റിപ്പോർട്ട് ജില്ല പൊലീസ് മേധാവിക്ക് കൈമാറിയിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടി വേണമെന്നായിരുന്നു ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story