Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദക്ഷിണേന്ത്യൻ ചരി​ത്ര...

ദക്ഷിണേന്ത്യൻ ചരി​ത്ര കോൺഗ്രസിന്​ സമാപനം

text_fields
bookmark_border
ദക്ഷിണേന്ത്യൻ ചരിത്ര കോൺഗ്രസിന് സമാപനം കോഴിക്കോട്: മൂന്നു ദിവസമായി കാലിക്കറ്റ് സർവകലാശാല കാമ്പസിൽ നടക്കുന്ന 38ാമത് ദക്ഷിണേന്ത്യൻ ചരിത്ര കോൺഗ്രസിന് സമാപനം. സമാപന സമ്മേളനം ചരിത്ര കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി പ്രഫ. ബി.എസ്. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ചരിത്രരചന സാമൂഹികനീതിക്കും സമത്വത്തിനും വേണ്ടിയുള്ളതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചരിത്രബോധമില്ലാത്ത സമൂഹം ഒാർമകൾ നഷ്ടപ്പെട്ടവരെപ്പോലെയാകും. സത്യത്തെയും അസത്യത്തെയും തിരിച്ചറിയാൻ കഴിയുന്ന ന്യായാധിപനായിരിക്കണം ചരിത്രകാരനെന്നും ചന്ദ്രബാബു പറഞ്ഞു. യോഗത്തിൽ ചരിത്ര കോൺഗ്രസ് പ്രസിഡൻറ് പ്രഫ. ബി.സി. മഹാബലേശ്വരപ്പ അധ്യക്ഷനായിരുന്നു. ഡോ. ഗണേഷ് റാം സ്വാഗതവും ചരിത്ര കോൺഗ്രസ് ജനറൽ െസക്രട്ടറി ഡോ. പി. ശിവദാസൻ നന്ദിയും പറഞ്ഞു. അടുത്ത ചരിത്ര കോൺഗ്രസിന് ഹൈദരാബാദിലെ ഒസ്മാനിയ സർവകലാശാല വേദിയാകും.
Show Full Article
TAGS:LOCAL NEWS 
Next Story