Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇതര സംസ്ഥാന തൊഴിലാളി...

ഇതര സംസ്ഥാന തൊഴിലാളി സംഗമം

text_fields
bookmark_border
ശ്രീകൃഷ്ണപുരം: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തി‍​െൻറ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തി‍​െൻറയും കുടുംബാരോഗ്യ കേന്ദ്രത്തി‍​െൻറയും നേതൃത്വത്തിൽ നടപ്പാക്കുന്ന ഇതര സംസ്ഥാന തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങളടങ്ങിയ അദ്വൈത പദ്ധതിയുടെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സി.എൻ. ഷാജു ശങ്കർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ ഗംഗാധരൻ അധ്യക്ഷത വഹിച്ചു. പുതുതായി എത്തിയവർക്ക് ഹെൽത്ത് കാർഡ് നൽകി. മെഡിക്കൽ ക്യാമ്പ്, ബോധവത്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു. ശ്രീകൃഷ്ണപുരം ഹൈസ്കൂൾ അധ്യാപിക സിബിമോൾ ടീച്ചർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് അംഗം ഉഷാകുമാരി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിനോദ്, പബ്ലിക് ഹെൽത്ത് നഴ്സ് ഗീത എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫിസർ ഡോ. യഹിയ ബാബു, നോൺ മെഡിക്കൽ സൂപ്പർവൈസർ ഹരിദാസ് എന്നിവർ ക്ലാസെടുത്തു. ആരോഗ്യ പ്രവർത്തകരായ ജയകൃഷ്ണൻ, റിയ, ഇന്ദു എന്നിവർ നേതൃത്വം നൽകി. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിൽ പ്രസിഡൻറ് സി.എൻ. ഷാജു ശങ്കർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story