Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിള സംരക്ഷണം: സീറോ...

നിള സംരക്ഷണം: സീറോ ബജറ്റ് പദ്ധതിയിലും അട്ടിമറി

text_fields
bookmark_border
കുറ്റിപ്പുറം: നിളയുടെ സംരക്ഷണത്തിന് കേന്ദ്ര-സംസ്ഥാന ഫണ്ടുകളുപയോഗിക്കാതെ ജില്ല റവന്യൂ വകുപ്പ് കൊണ്ടുവന്ന സീറോ ബജറ്റ് പദ്ധതി അട്ടിമറിച്ചതാരെന്ന ചോദ്യത്തിന് ഉത്തരമില്ല. വീണ്ടും നിളയോരത്ത് പുഴ സംരക്ഷണ സെമിനാറും യോഗവും നടന്നു. വർഷങ്ങൾക്ക് മുമ്പ് പത്തുകോടി ചെലവിൽ പുഴ സംരക്ഷിക്കാനുള്ള 'പുഴ മുതൽ പുഴ വരെ'പദ്ധതിയിലെ അഴിമതി 'മാധ്യമം' റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പദ്ധതി ഉപേക്ഷിച്ചിരുന്നു. പിന്നീട് ഇതേ പദ്ധതി പല പേരുകളിൽ നടപ്പിലാക്കാൻ ശ്രമിച്ചെങ്കിലും ആരോപണം ഏറിയതോടെ തുക കീശയിലാക്കാൻ മാത്രം കൊണ്ടുവന്ന പദ്ധതികൾ നടപ്പിലായില്ല. പിന്നീട് ജില്ല റവന്യൂ വകുപ്പ് സീറോ ബജറ്റ് പദ്ധതിയുമായി രംഗത്തെത്തിയെങ്കിലും വേണ്ടത്ര പിന്തുണ സർക്കാറി​െൻറ ഭാഗത്തുനിന്നുമുണ്ടായില്ല. തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നതിനും പുഴയുടെ സ്വാഭാവികത നിലനിർത്തുന്നതിനും വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തെങ്കിലും നടപ്പിലായില്ല. ഇതിനിടയിലാണ് പുതിയ പദ്ധതിയുമായി അധികൃതർ രംഗത്തുള്ളത്. നശിച്ചുകൊണ്ടിരിക്കുന്ന നിളയെ സംരക്ഷിക്കുന്നതിന് ചർച്ചകളും യോഗങ്ങളും മുറപോലെ നടത്തുകയെന്നല്ലാതെ പദ്ധതികൾ പ്രാവർത്തികമാക്കാൻ അധികൃതർ ശ്രമിക്കുന്നില്ലെന്നാണ് ആരോപണം. 'താളം നിലക്കാത്ത നിള' സെമിനാർ കുറ്റിപ്പുറം: ഭാരതപ്പുഴയെ സംരക്ഷിക്കുന്നതിനായി കുറ്റിപ്പുറം നിളയോരം പാർക്കിൽ താളം നിലക്കാത്ത നിള എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചു. നാല് നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന നീർത്തടങ്ങളെ അടിസ്ഥാനമാക്കിയാണ് പദ്ധതി തയാറാക്കുന്നത്. സെൻട്രൽ വാട്ടർ റിസോഴ്സ് െഡവലപ്മ​െൻറ് ആൻഡ് മാനേജ്മ​െൻറാണ് പദ്ധതികൾ തയാറാക്കുന്നത്. വിവിധ പഞ്ചായത്തുകളിലായി കിടക്കുന്ന നീർത്തടങ്ങൾ ജില്ല പഞ്ചായത്തി​െൻറ നേതൃത്വത്തിൽ മാസ്റ്റർ പ്ലാനുകൾ തയാറാക്കി ഏകോപിപ്പിക്കും. കേരള ലാൻഡ് യൂസ് ബോർഡ്, ഇറിഗേഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ, കൃഷി വകുപ്പുകളുടെ ഏകോപനം സാധ്യമാക്കിയാണ് പദ്ധതികൾ നടപ്പിലാക്കുക. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പദ്ധതിയുടെ കാഴ്ചപ്പാട് വിശദീകരിച്ച് ഉദ്ഘാടനം ചെയ്തു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആതവനാട് മുഹമ്മദ് കുട്ടി, വിവിധ പഞ്ചായത്ത് പ്രസിഡൻറുമാർ, മറ്റ് ജനപ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story