Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

text_fields
bookmark_border
എടപ്പാള്‍: വട്ടംകുളം പഞ്ചായത്തില്‍ ആരംഭിക്കുന്ന ബഡ്സ് സ്കൂളിലേക്ക് ഒരു സ്പെഷല്‍ ടീച്ചറെ നിയമിക്കുന്നു. ബിരുദവും ബിഎഡ് (സ്പെഷല്‍ എജ്യുക്കേഷൻ) അല്ലെങ്കില്‍ ബിരുദത്തോടൊപ്പം ഡി.എസ്.ഇ (എം.ആര്‍) മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. അപേക്ഷ ഫെബ്രുവരി ഒന്നിനകം പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിക്കണം. പാടശേഖരം നികത്തി കെട്ടിട നിർമാണം തടഞ്ഞു എടപ്പാള്‍: വില്ലേജ് ഓഫിസര്‍ നിയമപരമായി തടഞ്ഞിട്ടും കായല്‍ പാടശേഖരം നികത്തി കെട്ടിടങ്ങള്‍ നിർമിക്കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. അണ്ണക്കംമ്പാട്, പൊറൂക്കര ബണ്ട് റോഡി​െൻറ വലത് ഭാഗത്ത് മാണൂർ കായൽ പാടശേഖരത്ത് നെല്ല് വിളഞ്ഞ് നിൽക്കുന്ന സ്ഥലത്ത് നടക്കുന്ന അനധികൃത കെട്ടിട നിർമാണമാണ് കോൺഗ്രസ് പ്രവർത്തകർ പ്രകടനമായെത്തി തടഞ്ഞത്. നിർമാണ സ്ഥലത്ത് കൊടി നാട്ടുകയും ചെയ്തു. നിർമാണം പുനരാരംഭിച്ചാല്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. തണ്ടിലത്തെ ഭിക്ഷാടന നിരോധിത മേഖലയായി പ്രഖ്യാപിക്കുന്നു എടപ്പാള്‍: കാലടി പഞ്ചായത്തിലെ തണ്ടിലം ഗ്രാമത്തെ ഭിക്ഷാടന നിരോധിത മേഖലയായി പ്രഖ്യാപിക്കാൻ തീരുമാനം . തണ്ടിലം ജമാലുൽ ഇസ്ലാം മദ്റസയിൽ വാർഡ് അംഗം നൗഫൽ സി. തണ്ടിലത്തി​െൻറ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിലാണ് ഭിക്ഷാടന നിരോധന മേഖലയായി പ്രഖ്യാപിക്കാനും അതിനു വേണ്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും തീരുമാനമായത്. നൗഫൽ സി. തണ്ടിലം ചെയര്‍മാനും ബ്ലോക്ക് അംഗം എം.വി. സലാം കൺവീനറായും 19 അംഗ ജാഗ്രത സമിതി രൂപവത്കരിച്ചു. ഫ്ലെക്‌സ് ബോർഡുകൾ സ്ഥാപിക്കാനും ജാഗ്രത നിർദേശങ്ങളടങ്ങിയ നോട്ടീസുകൾ നൽകി ബോധവത്കരണം നടത്താനും തീരുമാനിച്ചു. എം.വി. സലാം, സി.വി. ഉണ്ണീൻകുട്ടി, കെ.വി. ഹരിനാരായണൻ, എം.വി. കുഞ്ഞാപ്പനു, കെ. അപ്പു, മോഹനൻ, ജനാർദനൻ, കെ.വി. ഷറഫു, ടി.കെ. ജലീൽ, സി.കെ. അഷ്‌റഫ്, സി. അബ്‌ദുറഹിമാൻ ഹാജി, സി.വി. ബാപ്പുട്ടി ,കെ.വി. ഷാഫി, എൻ.കെ. അബ്‌ദുല്ല, അനിത, ശോഭന എന്നിവർ സംസാരിച്ചു .
Show Full Article
TAGS:LOCAL NEWS 
Next Story