Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിദ്യാഭ്യാസത്തിെൻറ...

വിദ്യാഭ്യാസത്തിെൻറ ലക്ഷ്യം പാർശ്വവത്​കരിക്കപ്പെടാത്ത സമൂഹത്തെ സൃഷ്​ടിക്കൽ- ^മന്ത്രി സി. രവീന്ദ്രനാഥ്

text_fields
bookmark_border
വിദ്യാഭ്യാസത്തി​െൻറ ലക്ഷ്യം പാർശ്വവത്കരിക്കപ്പെടാത്ത സമൂഹത്തെ സൃഷ്ടിക്കൽ- -മന്ത്രി സി. രവീന്ദ്രനാഥ് പൊന്നാനി: പാർശ്വവത്കരിക്കപ്പെടാത്ത സമൂഹത്തെ സൃഷ്ടിക്കുകയാണ് ഇന്നത്തെ വിദ്യാഭ്യാസത്തി​െൻറ പ്രധാന ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. പ്രവാസി സംഘടനയായ ഇമ്പിച്ചിബാവ സ്മാരക മെഡിക്കൽ ആൻഡ് എജുക്കേഷൻ സ​െൻറർ (ഇസ്മക്ക്) പൊന്നാനിയിലെ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയ സ്കോളർഷിപ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസത്തിലേക്ക് കച്ചവടവും വർഗീയതയും കടന്നുവന്നതോടെ പാർശ്വവത്കരിക്കപ്പെടുന്ന സ്ഥിതിയാണ്. വിദ്യാഭ്യാസം ജനാധിപത്യപരമാക്കാനാണ് പൊതുവിദ്യാഭ്യാസ സംരക്ഷണം നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. പൊന്നാനി ഉപജില്ലയിലെ 20 വിദ്യാർഥികൾക്കാണ് ആദ്യഘട്ടത്തിൽ സ്കോളർഷിപ് ഏർപ്പെടുത്തിയത്. സാമ്പത്തിക സഹായത്തോടൊപ്പം പഠനത്തിനാവശ്യമായ മാർഗനിർദേശങ്ങളും പരിശീലനവും നൽകും. പൊന്നാനി എ.വി ഹൈസ്കൂളിൽ നടന്ന പരിപാടിയിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.കെ. ഖലീമുദ്ദീൻ, സി.പി. മുഹമ്മദ്കുഞ്ഞി, പി.എം. ആറ്റുണ്ണി തങ്ങൾ, കെ.പി. മുഹമ്മദാലി, കൃഷ്ണകുമാർ, ബദറു ആലിങ്ങൽ എന്നിവർ സംസാരിച്ചു. ഡോ. എ.പി.ജെ. അബ്ദുൽ കലാം ഇഗ്നൈറ്റ് അവാർഡ് നേടിയ രോഹിതിനെയും സംസ്ഥാന യുവജനോത്സവത്തിൽ എ ഗ്രേഡ് നേടിയ വിദ്യാർഥികളെയും അനുമോദിച്ചു. ഇസ്മെക്ക് രക്ഷാധികാരി ടി.എം. സിദ്ദീഖ് സ്വാഗതം പറഞ്ഞു. 'കൃഷിയിലേക്ക് ഒരു കാൽവെപ്പ്' പഠന ക്ലാസ് പെരുമ്പടപ്പ്: കാർഷിക കൂട്ടായ്മ പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ കീഴിൽ 'കൃഷിയിലേക്ക് ഒരു കാൽവെപ്പ്' പഠന ക്ലാസ് നടത്തി. വന്നേരി ഹയർ സെക്കൻഡറി സ്കൂളിൽ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡൻറ് വി.കെ. അനസ് ഉദ്ഘാടനം ചെയ്തു. കാർഷിക കൂട്ടായ്മ പൊന്നാനി മണ്ഡലം പ്രസിഡൻറ് അയിരൂർ മുഹമ്മദ്‌ അലി അധ്യക്ഷത വഹിച്ചു. പെരുമ്പടപ്പ് എസ്.ഐ വിനോദ്, വി.കെ. ബേബി, മാനേജർ എൻ. അശോകൻ, അബ്ദുല്ലക്കുട്ടി, പ്രധാനാധ്യാപകൻ എം.വി. കുഞ്ഞിമോൻ, പ്രിൻസിപ്പൽ ഇൻചാർജ് ജിംസി, ഉമ്മർകുട്ടി എന്നിവർ സംസാരിച്ചു. ഡോ. വി.ജി. സുനിൽ പഠന ക്ലാസ് നടത്തി. പി.ടി.എ വൈസ് പ്രസിഡൻറ് പി. ഉസ്മാൻ സ്വാഗതവും സ്കൂൾ ലീഡർ വാസിം നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story