Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒറ്റപ്പാലം നഗരസഭ...

ഒറ്റപ്പാലം നഗരസഭ ബസ്​സ്​റ്റാൻഡിലെ സുരക്ഷ പ്രശ്നം അന്വേഷണം നടത്താൻ നിർദേശം

text_fields
bookmark_border
ഒറ്റപ്പാലം: നഗരസഭ ബസ്സ്റ്റാൻഡിൽ യാത്രക്കാർ നേരിടുന്ന ദുരിതങ്ങളും സുരക്ഷിതത്വമില്ലായ്മയും ചൂണ്ടിക്കാട്ടി സിറ്റിസൺ ഫോറം പ്രസിഡൻറ് അഡ്വ. ആർ.പി. ശ്രീനിവാസൻ നൽകിയ പരാതിയിൽ ആവശ്യമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ജില്ല കലക്ടർ ഒറ്റപ്പാലം സബ് കലക്ടറെ ചുമതലപ്പെടുത്തി. ഇതുസംബന്ധിച്ച് പരാതിക്കാരന് മറുപടി നൽകി അക്കാര്യം ജില്ല കലക്ടർക്ക് റിപ്പോർട്ട് ചെയ്യാനും ഉത്തരവിൽ നിർദേശിച്ചു. നഗരസഭ ബസ്സ്റ്റാൻഡിലെ യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നേരത്തേ സിറ്റിസൺ ഫോറം നൽകിയ പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്തിരുന്നു. മൂന്നുതവണ പാലക്കാട് നടന്ന സിറ്റിങ്ങിലും കമീഷൻ മുമ്പാകെ നഗരസഭയെ പ്രതിനിധീകരിച്ച് ആരും ഹാജരാകാത്തതിനെ തുടർന്ന് വിഷയത്തിൽ തീർപ്പാക്കാൻ കഴിഞ്ഞിട്ടില്ല. അവസാന അവസരമെന്ന നിലയിൽ മാർച്ച് 13ന് ഹാജരാകാൻ ആവശ്യപ്പെട്ട് നഗരസഭക്ക് നോട്ടീസ് നൽകാനാണ് കഴിഞ്ഞ സിറ്റിങ്ങിൽ കമീഷൻ നിർദേശിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story