Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാമ്പസിലെ ആരാധകസ്​നേഹം ...

കാമ്പസിലെ ആരാധകസ്​നേഹം അടുത്തറിഞ്ഞ്​ മോഹൻലാൽ

text_fields
bookmark_border
കൈയറി നേടി പി.ടി. ഉഷയും തേഞ്ഞിപ്പലം: പുത്തൻ രൂപഭാവങ്ങളിലെത്തിയ നടൻ മോഹൻലാലിന് കാലിക്കറ്റ് സർവകലാശാല കാമ്പസിൽ ആരാധകരുടെ സ്‌നേഹസ്വീകരണം. കാലിക്കറ്റ് സർവകലാശാലയുടെ ഡി-ലിറ്റ് ബിരുദം ഏറ്റുവാങ്ങാനാണ് മോഹൻലാലും പി.ടി. ഉഷയുമെത്തിയത്. താരത്തെ കാണാൻ രാവിലെ മുതൽതന്നെ നിരവധി പേരാണ് കാമ്പസിലെത്തിയത്. കർശന നിയന്ത്രണമുള്ളതിനാൽ ദൂരദിക്കുകളിൽനിന്നെത്തിയ നിരവധി പേർക്ക് അകത്തുകയറാനായില്ല. ചടങ്ങ് ആരംഭിച്ചതിനു ശേഷം ആരെയും ഇരിപ്പിടത്തിൽനിന്ന് എഴുന്നേൽക്കാനോ വേദി വിട്ടുപോകാനോ അനുവദിച്ചില്ല. എന്നാലും നിബന്ധനകൾ മറന്നുള്ള ആരാധകഹർഷാരവത്തിൽ തേഞ്ഞിപ്പലത്തെ പ്രേത്യക വേദി പ്രകമ്പനം െകാണ്ടു. മോഹൻലാലിനെക്കുറിച്ച് ഗവർണർ ഉൾപ്പെടെ വിശിഷ്ടാതിഥികൾ പരാമർശിക്കുമ്പോൾ സദസ്സിൽനിന്ന് കരഘോഷം ഉയർന്നു. ഡി-ലിറ്റ് ബിരുദം ഏറ്റുവാങ്ങുമ്പോഴും ആരവമുയർന്നു. ആദ്യം മോഹൻലാലിനാണ് ബിരുദം സമ്മാനിച്ചത്. ഭാര്യ സുചിത്രയോടൊപ്പമാണ് അദ്ദേഹമെത്തിയത്. ചടങ്ങ് കഴിഞ്ഞ് പുറത്തെത്തിയ താരത്തെ അടുത്തുകാണാൻ വിദ്യാർഥികളും ജീവനക്കാരും തിരക്കുകൂട്ടി. ചായസൽക്കാരത്തിന് ശേഷം തിരിച്ചുപോകുേമ്പാഴും സ്നേഹമടുത്തറിഞ്ഞു. ഭർത്താവ് ശ്രീനിവാസൻ, മകൻ ഡോ. വിഘ്‌നേഷ് ഉജ്വൽ, മാതാവ് ലക്ഷ്മി, സഹോദരങ്ങളായ സീത, പുഷ്പ, ശോഭ, സുമ, പ്രദീപ്, ശിഷ്യകളായ ടിൻറു ലൂക്ക, ജിസ്ന മാത്യു, ഉഷ സ്കൂളിലെ കായികതാരങ്ങൾ എന്നിവരോടൊപ്പമാണ് പി.ടി. ഉഷ എത്തിയത്. താൻ പൊന്നാനിയുടെ മരുമകളും മോഹൻലാൽ പൊന്നാനിയുടെ മരുമകനുമാെണന്ന് ഉഷ മറുപടിപ്രസംഗത്തിൽ പറഞ്ഞതിനും ഏറെ കൈയടി ലഭിച്ചു. prakash karimba പടം
Show Full Article
TAGS:LOCAL NEWS 
Next Story