Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right23.32 ലക്ഷത്തി​െൻറ...

23.32 ലക്ഷത്തി​െൻറ കുഴൽപണം പിടികൂടി

text_fields
bookmark_border
യുവാവ് അറസ്റ്റിൽ കൊണ്ടോട്ടി: െഎക്കരപ്പടിയിൽ ബൈക്ക് യാത്രക്കാരനിൽനിന്ന് ആറര ലക്ഷം രൂപയും മൊറയൂരിലെ വീട്ടിൽനിന്ന് 16.829 ലക്ഷം രൂപയും നോട്ട് എണ്ണുന്ന യന്ത്രവും പിടികൂടി. ബൈക്ക് യാത്രക്കാരനായ വള്ളുവമ്പ്രം അത്താണിക്കൽ ചാവിൽക്കാടൻ വീട്ടിൽ സി. നഹാസിനെ (30) കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ െഎക്കരപ്പടിയിൽ നിന്നാണ് നഹാസിനെ കസ്റ്റഡിയിലെടുത്തത്. ഇയാളിൽനിന്ന് ലഭിച്ച വിവരത്തി​െൻറ അടിസ്ഥാനത്തിൽ മൊറയൂർ എടപറമ്പ് അസ്ലമി​െൻറ വീട്ടിൽ നടത്തിയ പരിേശാധനയിലാണ് ബാക്കി പണവും യന്ത്രവും പിടികൂടിയത്. ഇയാളെ പിടികൂടാനായിട്ടില്ല. കൊണ്ടോട്ടി സി.െഎ എം. മുഹമ്മദ് ഹനീഫ, പ്രബേഷൻ എസ്.െഎ ജയപ്രസാദ്, എ.എസ്.െഎമാരായ കൃഷ്ണനുണ്ണി, സന്തോഷ്, സിവിൽ പൊലീസ് ഒാഫിസർമാരായ സജിത്ത്, സിയാഉൽ ഹഖ്, ഷിബു, രജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. നഹാസിനെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.
Show Full Article
TAGS:LOCAL NEWS 
Next Story