Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅലച്ചിലിന്​ വിട;...

അലച്ചിലിന്​ വിട; അമ്മാളു അമ്മ വീടണഞ്ഞു

text_fields
bookmark_border
ശ്രീകൃഷ്ണപുരം: കണ്ണീരുമായി കാത്തിരുന്ന പത്തുമാസത്തിനൊടുവിൽ മക്കൾക്ക് അമ്മയെ തിരിെകക്കിട്ടി. കൊടുങ്ങല്ലൂർ ഭരണി ഉത്സവത്തിനിടെ കാണാതായ അമ്മാളു അമ്മ തിരുവാഴിയോട് കുന്നത്ത് കോളനിയിലെ വീട്ടിലെത്തിയ നിമിഷം വൈകാരികമായി. തമിഴ്നാട്ടിലെ ഈറോഡിൽ തെരുവിൽ അലഞ്ഞ ഇവരെ വിവരങ്ങൾ ചോദിച്ചറിഞ്ഞ് വീട്ടിലെത്തിച്ചത് 14 വർഷമായി ഈറോഡ് വിജയമംഗലത്ത് ബേക്കറി നടത്തുന്ന ചാമപറമ്പ് മുറിയങ്കണ്ണി സ്വദേശികളായ കറുത്തേനി പറമ്പിൽ സെയ്തലവി, ചെന്നാറയിൽ നസീർ എന്നിവരും ബേക്കറി തൊഴിലാളികളുമാണ്. പ്രായാധിക്യവും ചെറിയ ഓർമപ്പിശകുമാണ് അമ്മാളു അമ്മയെ കുടുംബത്തിന് നഷ്ടപ്പെടുത്തിയത്. തിരുവാഴിയോട് എന്ന സ്ഥലമല്ലാതെ ജില്ലയോ നഗരമോ അറിയാത്തതിനാൽ സഹായിക്കാനെത്തിയ പലരും ശ്രമം അവസാനിപ്പിച്ചതായിരുന്നു. കൊടുങ്ങല്ലൂർ ഭരണിക്കിടെ കൈവിട്ടുപോയ അമ്മാളു അമ്മ കയറിയത് ഈറോഡ് ബസിലായിരുന്നു. മരിക്കുന്നതിന് മുമ്പ് മക്കളെ കാണണമെന്ന് വഴിയിൽ കണ്ടവരോടെല്ലാം ഇവർ കരഞ്ഞ് പറഞ്ഞു. ഭവാനിയിൽനിന്ന് 40 കിലോമീറ്റർ നടന്ന് വിജയമംഗലത്തെത്തിയപ്പോഴാണ് ചാമപറമ്പ് മുറിയങ്കണ്ണി സ്വദേശികൾ തുണയായത്. മകന് 'കറൻറ് നന്നാക്കൽ' ജോലി അറിയുമെന്ന് അമ്മാളു അമ്മ പറഞ്ഞതോടെയാണ് ശ്രീകൃഷ്ണപുരം കെ.എസ്‌.ഇ.ബി സെക്ഷൻ ലൈൻമാൻ കൂടിയായ മകൻ രാമകൃഷ്ണനിേലക്ക് അന്വേഷണമെത്തിയത്. നിരന്തരം അന്വേഷിച്ച് തളർന്ന ഇദ്ദേഹവും സഹോദരങ്ങളും വിവരം ലഭിച്ച 25ന് രാത്രിതന്നെ ഈറോഡിൽ പോയി അമ്മയെ വീട്ടിലേക്ക് കൊണ്ടുവന്നു. സമാഗമം തമിഴ് മാധ്യമങ്ങളിലും വാർത്തയായി. ഒറ്റപ്പെടലി​െൻറ വ്യഥ വിവരിക്കുമ്പോഴും തമിഴ് ജനത കാണിച്ച സ്നേഹത്തിന് ഇവർ നന്ദി പറയുന്നു. sreekrishnapuram അമ്മാളു അമ്മ ചാമപറമ്പ്, മുറിയങ്കണ്ണി സ്വദേശികൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ഈറോഡ് വിജയമംഗലത്ത്
Show Full Article
TAGS:LOCAL NEWS 
Next Story