Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതമിഴ്​നാട്ടിൽ...

തമിഴ്​നാട്ടിൽ വർധിപ്പിച്ച ബസ്​ നിരക്കിൽ ചെറിയ ഇളവ്​

text_fields
bookmark_border
ട്രാൻസ്പോർട്ട് കോർപറേഷന് പ്രതിദിനം നാലുകോടി രൂപ നഷ്ടം പ്രതിപക്ഷ സമരം തുടരുന്നു കോയമ്പത്തൂർ: വ്യാപക പ്രതിഷേധത്തെ തുടർന്ന് തമിഴ്നാട്ടിൽ വർധിപ്പിച്ച ബസ് നിരക്കിൽ അൽപം ഇളവ് വരുത്തി. ഒാർഡിനറി ബസുകളിൽ കിലോമീറ്ററിന് 60 പൈസയിൽനിന്ന് 58 പൈസയായും എക്സ്പ്രസ് ബസുകളിൽ 80ൽനിന്ന് 75 പൈസയായും ലക്ഷ്വറി ബസുകളിൽ 1.10 രൂപയിൽനിന്ന് ഒരു രൂപയായും എ.സി ബസുകളിൽ 1.40 രൂപയിൽനിന്ന് 1.30 രൂപയായും കുറച്ചു. ടൗൺ ബസുകളിൽ മിനിമം ചാർജ് അഞ്ചിൽനിന്ന് നാല് രൂപയാക്കി. തീരുമാനം തൃപ്തികരമല്ലെന്നും വർധന പൂർണമായി പിൻവലിക്കണമെന്നുമാണ് പ്രതിപക്ഷകക്ഷികളുടെ ആവശ്യം. ഡി.എം.കെ ഉൾപ്പെടെ പ്രതിപക്ഷകക്ഷികൾ സമരം തുടരുകയാണ്. ചാർജ് വർധിപ്പിച്ചിട്ടും തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പ്രതിദിനം നാലുകോടി രൂപ നഷ്ടമാണ്. ജീവനക്കാർക്ക് 5,573 കോടി രൂപയുടെ കുടിശ്ശിക കൊടുക്കാനുണ്ട്. 12,000ത്തോളം കോടിയുടെ കടബാധ്യതയുമുണ്ട്. 706 കോടി രൂപയുടെ അപകട ഇൻഷുറൻസ് നൽകാത്തതിനെതുടർന്ന് കോടതി ഉത്തരവ് പ്രകാരം 652 ബസുകൾ ജപ്തി ചെയ്തിരിക്കയാണ്. ടോൾ ഇനത്തിൽ മാത്രം കോർപറേഷൻ മാസംതോറും 12 കോടി രൂപ ചെലവഴിക്കുന്നു. നിരക്ക് കൂട്ടിയനിലയിലും കേരളത്തിലേതിനെക്കാൾ കുറഞ്ഞ ചാർജാണ് തമിഴ്നാട്ടിൽ ഇൗടാക്കുന്നതെന്ന് സംസ്ഥാന മന്ത്രിമാർ അറിയിച്ചു. അതിനിടെ, തിങ്കളാഴ്ച ഡി.എം.കെ നേതൃത്വത്തിൽ പ്രതിപക്ഷകക്ഷികൾ റോഡ് തടയൽ സമരം നടത്തി. പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള നേതാക്കളും ആയിരക്കണക്കിന് പ്രവർത്തകരും അറസ്റ്റ് വരിച്ചു. ചാർജ് വർധന പൂർണമായി പിൻവലിക്കാത്തപക്ഷം വരുംദിവസങ്ങളിൽ ജയിൽ നിറക്കൽ പോലുള്ള പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകുമെന്ന് സ്റ്റാലിൻ പറഞ്ഞു. പ്രതിപക്ഷം മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രസ്താവിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story