Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ​പ്ലൈ​കോ നെ​ല്ല്...

സ​പ്ലൈ​കോ നെ​ല്ല് സം​ഭ​രി​ക്കു​ന്നി​ല്ല; ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ

text_fields
bookmark_border
ചങ്ങരംകുളം: മുണ്ടകൻ കൃഷിചെയ്ത കർഷകരുടെ നെല്ല് സൈപ്ലകോ സംഭരിക്കാൻ വൈകുന്നത് പ്രതിഷേധങ്ങൾക്കിടയാക്കുന്നു. കൊയ്തെടുത്ത് നാേളറെയായിട്ടും നെല്ല് സംഭരിക്കാൻ സൈപ്ലകോ നടപടിയെടുക്കുന്നിെല്ലന്നാണ് പരാതി. ഈ അവസരം മുതലെടുത്ത് സ്വകാര്യ മിൽ ഉടമകൾ കുറഞ്ഞ വിലയ്ക്കാണ് നെല്ല് കൊണ്ടുപോകുന്നത്. പ്രദേശത്തെ നിരവധി കൂട്ടായ്മകളാണ് ഇത്തവണ നെല്‍കൃഷി ഇറക്കിയത്. മോഡേണ്‍ ജൈവ കര്‍ഷക സംഘം, എറവറാംകുന്ന് പൈതൃക കര്‍ഷകസംഘം, കോക്കൂര്‍ പെണ്‍മിത്ര, പള്ളിക്കര കര്‍ഷകകൂട്ടായ്മ തുടങ്ങി വിവിധ കൂട്ടായ്മകള്‍ തരിശായി കിടന്ന വയലുകളില്‍ കൃഷിയിറക്കിയതോടെ നൂറുകണക്കിന് ഏക്കര്‍ നെല്‍പാടങ്ങളാണ് ഇത്തവണ നൂറുമേനി വിളയിച്ചത്. കടുത്ത പ്രതിസന്ധികളെ തരണം ചെയ്ത് അന്യം നിന്നുപോവുന്ന കാര്‍ഷിക പാരമ്പര്യം നിലനിര്‍ത്തുന്നതിനും മണ്ണ്, ഭൂമാഫിയകളുടെ കൈകളില്‍നിന്ന് വയലുകളെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് തരിശ് പാടങ്ങളില്‍ കൃഷിയിറക്കുന്നതെന്നാണ് കൂട്ടായ്മ പറയുന്നത്. എന്നാല്‍, സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമല്ലാത്തത് തങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ വേണ്ട രീതിയില്‍ ലഭിക്കുന്നതിന് കാലതാമസം വരുത്തുന്നതായും കര്‍ഷകര്‍ പറയുന്നു. നെല്ല് സംഭരിക്കാത്തതിന് പിന്നില്‍ സൈപ്ലകോയും മിൽ ഉടമകളും തമ്മിലുള്ള ഒത്തുകളിയാണെന്നാണ് കർഷകർ പറയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story