Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസംസ്ഥാന കബഡി:...

സംസ്ഥാന കബഡി: പാലക്കാട് ജേതാക്കൾ

text_fields
bookmark_border
പൊന്നാനി: എക്സൈസ് വകുപ്പി​െൻറ വിമുക്തി പദ്ധതിയുടെ ഭാഗമായി പൊന്നാനിയിൽ നടന്ന കബഡി മത്സരത്തിൽ പാലക്കാട് ജില്ല ടീം ജേതാക്കളായി. ഫൈനലിൽ മലപ്പുറം ടീമിനെ 37-12ന് തോൽപ്പിച്ചാണ് പാലക്കാട് കപ്പുയർത്തിയത്. ഇടുക്കിയും തിരുവനന്തപുരവും മൂന്നാം സ്ഥാനം പങ്കിട്ടു. ടൂർണമ​െൻറ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പൊന്നാനി നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ്കുഞ്ഞി, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എം. ആറ്റുണ്ണി തങ്ങൾ എന്നിവർ സംസാരിച്ചു. വിജയികൾക്ക് നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി ട്രോഫി വിതരണം ചെയ്തു. ഉത്തരമേഖല ജോയൻറ് എക്സൈസ് കമീഷണർ ഡി. സന്തോഷ്, മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമീഷണർ വി.ആർ. അനിൽകുമാർ, പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമീഷണർ മാത്യൂസ് ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story