Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉസ്​വ സ്​പെഷൽ സംഗമം

ഉസ്​വ സ്​പെഷൽ സംഗമം

text_fields
bookmark_border
മലപ്പുറം: അവശ വിഭാഗത്തിനായി ആവിഷ്കരിച്ച 'ഉസ്വ' സഹായ പദ്ധതി കാലഘട്ടത്തി​െൻറ അനിവാര്യതയാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. എസ്.വൈ.എസ് ജില്ല കമ്മിറ്റി ആവിഷ്കരിച്ച ഉമറലി ശിഹാബ് തങ്ങൾ വെഡിങ് എയ്ഡ് (ഉസ്വ) സ്പെഷൽ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.കെ.എസ്. തങ്ങൾ വെട്ടിച്ചിറ അധ്യക്ഷത വഹിച്ചു. സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാർ പ്രഭാഷണം നടത്തി. അബ്ദുസ്സമദ് പൂക്കോട്ടൂർ പദ്ധതി അവതരിപ്പിച്ചു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, പി. ഉബൈദുല്ല എം.എൽ.എ, ബി.എസ്.കെ. തങ്ങൾ എടവണ്ണപ്പാറ, കെ.എ. റഹ്മാൻ ഫൈസി, കാടാമ്പുഴ മൂസ ഹാജി, ശുക്കൂർ ഹാജി പൂച്ചേങ്ങൽ, ഷംസു മണലായ, കാരാടൻ സുലൈമാൻ, സിദ്ദീഖ് ഹാജി, ചെമ്മല നാണി ഹാജി, കെ.എസ്. ഇബ്രാഹീം മുസ്ലിയാർ, കുട്ട്യാമു ഹാജി, ഗഫൂർ ഹാജി മലബാർ തുടങ്ങിയവർ സംബന്ധിച്ചു. സലീം എടക്കര സ്വാഗതവും അബ്ദുൽ ഖാദിർ ഫൈസി കുന്നുംപുറം നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story