Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭാഗ്യം, അവധിക്കാല...

ഭാഗ്യം, അവധിക്കാല ട്രെയിനുകൾക്ക് തിരൂരിൽ സ്​റ്റോപ്​

text_fields
bookmark_border
തിരൂർ: തുടർച്ചയായ അവഗണനകൾക്കൊടുവിൽ അവധിക്കാല ട്രെയിനുകൾക്ക് തിരൂരിൽ സ്റ്റോപ് അനുവദിച്ച് റെയിൽവേയുടെ കടാക്ഷം. ഏപ്രിലിൽ ചെന്നൈ-മംഗളൂരു, മംഗളൂരു-ചെന്നൈ റൂട്ടിൽ സർവിസ് ആരംഭിക്കുന്ന ട്രെയിനുകളുടെ സ്റ്റോപ് പട്ടികയിലാണ് തിരൂരിന് ഇടം ലഭിച്ചത്. ഏപ്രിൽ മൂന്നുതൊട്ട് ജൂൺ 26 വരെ ചൊവ്വാഴ്ചകളിൽ ചെന്നൈയിൽനിന്ന് മംഗളൂരുവിലേക്കും ഏപ്രിൽ നാല് മുതൽ ജൂൺ 27 വരെ ബുധനാഴ്ചകളിൽ മംഗളൂരുവിൽനിന്ന് ചെന്നൈയിലേക്കുമാണ് ട്രെയിൻ. വൈകീട്ട് 6.20ന് ചെന്നൈയിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ (നമ്പർ 06055) അടുത്ത ദിവസം രാവിലെ 6.10ന് തിരൂരിലെത്തും. പകൽ 12നാണ് മംഗളൂരുവിലെത്തുക. വൈകീട്ട് 4.20നാണ് മംഗളൂരുവിൽനിന്ന് ട്രെയിൻ (നമ്പർ 06056) പുറപ്പെടുക. രാത്രി 9.21ന് തിരൂരിലെത്തും. അടുത്ത ദിവസം രാവിലെ 10.30ന് ചെന്നൈയിലെത്തും. രണ്ട് ഭാഗത്തേക്കുമുള്ള യാത്രയിൽ രണ്ട് മിനിറ്റ് വീതമാണ് തിരൂരിൽ നിർത്തുക. റെയിൽവേ അടുത്തിടെ പ്രഖ്യാപിച്ച ട്രെയിനുകൾക്കൊന്നും തിരൂരിലോ മലപ്പുറം ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിലോ സ്റ്റോപ്പുണ്ടായിരുന്നില്ല. തിരക്ക് കണക്കിലെടുത്ത് പ്രഖ്യാപിച്ച പ്രത്യേക ട്രെയിനുകളുടെ സ്റ്റോപ്പിൽപോലും മലപ്പുറത്തെ അവഗണിച്ചിരുന്നു. റെയിൽവേ ടൈംടേബിളിൽ ഇടം നേടിയ രണ്ട് ട്രെയിനുകൾ, പിന്നീട് പ്രഖ്യാപിച്ച ശതാബ്ദി എക്സ്പ്രസ് എന്നിവയുടെ സ്റ്റോപ് പട്ടികയിൽ നേരത്തെ മലപ്പുറത്തെ തഴഞ്ഞിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story