Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആരെയും കബളിപ്പിച്ച്...

ആരെയും കബളിപ്പിച്ച് പെൻഷൻ വാങ്ങി‍യിട്ടില്ലെന്ന് കാളിയമ്മ

text_fields
bookmark_border
മലപ്പുറം: കബളിപ്പിച്ച് വാങ്ങിയ പെൻഷൻ തിരിച്ചുപിടിക്കാൻ തദ്ദേശ സ്ഥാപനങ്ങളോട് ധനവകുപ്പ് ആവശ്യപ്പെട്ടതായ വാർത്ത വന്നിരിക്കെ മഞ്ചേരിയിലെ കാളിയമ്മ ആശങ്കയോടെ മാധ്യമങ്ങൾക്ക് മുന്നിൽ. 2013ൽ മരിച്ച മറ്റൊരു കാളിയുടെ പെൻഷനാണ് പത്ത് വർഷത്തോളം ഇവർ അനധികൃതമായി വാങ്ങിയതെന്നാണ് നഗരസഭാധികൃതരുടെ പക്ഷം. വിറയാർന്ന ചുണ്ടുകളാൽ 78കാരി പറഞ്ഞൊപ്പിച്ചു, ''ആരുടേതും ഞാനെടുത്തിട്ടില്ല. എനിക്ക് ജീവിക്കാനും മരുന്നു വാങ്ങാനും പെൻഷൻ വേണം''. ഒന്നര വർഷമായി പെൻഷന് വേണ്ടി ഓഫിസുകൾ കയറിയിറങ്ങുന്ന പുളിക്കൽകണ്ടി കോളനിയിലെ കാളിക്ക് വാർധക്യസഹജമായ അസുഖങ്ങൾമൂലം പരസഹായമില്ലാതെ സഞ്ചരിക്കാനാവില്ല. 1996 മുതൽ പെൻഷൻ വാങ്ങിയിരുന്ന ഇവർ മക്കളില്ലാതെ തനിച്ചായതിനാൽ 2011ൽ പയ്യനാട് നെല്ലിക്കുത്ത് കോളനിയിലെ സഹോദര​െൻറ വീട്ടിലേക്ക് താമസം മാറുകയായിരുന്നു. നെല്ലിക്കുത്ത് കോളനിയിലെ 45കാരി കാളി 2013ൽ മരിച്ചു. വയോധികയായ കാളിയാണ് മരിച്ചതെന്ന തെറ്റായ വിവരം അധികൃതർ നൽകിയതിനെത്തുടർന്നാണ് 2016ൽ പെൻഷൻ മുടങ്ങുന്നത്. മരിച്ച കാളിയുടെ പെൻഷനാണ് ഇവർ വാങ്ങിയിരുന്നതെന്നും നഗരസഭ പറയുന്നു. പ്രഫ. പി. ഗൗരി, കുപ്പിച്ചി, ചേന്നൻ, സുബ്രഹ്മണ്യൻ എന്നിവരും കൂടെയുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story