Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമണ്ണറോട്ട്...

മണ്ണറോട്ട് ഫാത്തിമക്കിത് അര്‍ഹതക്കുള്ള അംഗീകാരം

text_fields
bookmark_border
വാഴക്കാട്: സ്‌കൂള്‍ സാഹിത്യ സമാജത്തിലൂടെ പ്രസംഗ പരിചയവും കുടുംബശ്രീ പ്രവര്‍ത്തനത്തിലൂടെ പൊതുജനസമ്പര്‍ക്കവും നേടിയെടുത്ത മണ്ണറോട്ട് ഫാത്തിമക്ക് ഇത് ആത്മസംതൃപ്തിയുടെ നിമിഷങ്ങള്‍. വാഴക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലും വാഴക്കാട് ദാറുല്‍ഉലൂം അറബിക് കോളജിലുമായി പഠനം പൂര്‍ത്തിയാക്കിയ ഫാത്തിമ 1994ല്‍ സാക്ഷരത പ്രവര്‍ത്തനത്തില്‍ അക്ഷരസംഘം കണ്‍വീനറായാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. കുടുംബശ്രീയുടെ ആർ.പിയായി വാഴക്കാടിനു പുറമെ ചീക്കോട്, നെടിയിരുപ്പ് പഞ്ചായത്തുകളില്‍ പ്രവര്‍ത്തിച്ചു. വനിത ലീഗി​െൻറ പഞ്ചായത്ത് സെക്രട്ടറിയായും മണ്ഡലം സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 10 വർഷം വാഴക്കാട് ഗ്രാമപഞ്ചായത്ത് അംഗമായും രണ്ടുവര്‍ഷം ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ച ശേഷമാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പദവിയില്‍ അവരോധിക്കപ്പെടുന്നത്. ഭര്‍ത്താവ് മണ്ണറോട്ട് മൊയ്ദീന്‍. മുഹമ്മദ് സാലിഹ് (സുപ്രഭാതം), ഷമീര്‍ (ഖത്തര്‍ ), സലിം (ജിദ്ദ) എന്നിവര്‍ മക്കളാണ്.
Show Full Article
TAGS:LOCAL NEWS 
Next Story