Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനാലായിരം...

നാലായിരം വിദ്യാർഥികൾക്ക് ഡിക്​ഷണറികൾ നൽകും

text_fields
bookmark_border
കോട്ടക്കൽ: വിദ്യാർഥികൾക്ക് ഉന്നതനിലവാരമുള്ള വിദ്യാഭ്യാസം നൽകുകയെന്ന ലക്ഷ്യത്തോടെ കോട്ടക്കൽ നഗരസഭ തയാറാക്കിയ ഡിക്ഷണറികളുടെ ഉദ്ഘാടനം ചൊവ്വാഴ്ച്ച നടക്കും. രാവിലെ പത്തിന് സി.എച്ച്. ഓഡിറ്റോറിയത്തിൽ മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യുമെന്നും അധികൃതർ അറിയിച്ചു. 10 ലക്ഷം രൂപ ചെലവിലാണ് പദ്ധതി. കോട്ടക്കൽ ജി.എം.യു.പി സ്കൂളിലെ 4000ത്തോളം കുട്ടികൾക്കാണ് ഡിക്ഷണറികൾ നൽകുന്നത്. കലക്ടർ അമിത് മീണ, ഡി.ഡി.ഇ സി.ഐ. വത്സല എന്നിവർ മുഖ്യാതിഥികളാകും. ചെയർമാൻ കെ.കെ. നാസർ, ഉപാധ്യക്ഷ ബുഷ്റ ഷബീർ, സാജിദ് മങ്ങാട്ടിൽ എന്നിവർ പരിപാടികൾ വിശദീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story