'വി.ടി. ബൽറാമിനെതിരായ സമരങ്ങൾ അപലപനീയം'

05:18 AM
13/01/2018
മലപ്പുറം: എ.കെ.ജിക്കെതിരായ പരാമർശത്തി​െൻറ പേരിൽ വി.ടി. ബൽറാം എം.എൽ.എക്കെതിരെ സി.പി.എം നടത്തുന്ന അക്രമസമരങ്ങൾ അപലപനീയമാണെന്ന് ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്. ഫാഷിസ്റ്റ് രീതിയിലുള്ള അക്രമസമരങ്ങളിൽനിന്ന് സി.പി.എം ഇനിയും പാഠം പഠിക്കുന്നില്ലെങ്കിൽ വലിയവില നൽകേണ്ടിവരും. കോൺഗ്രസ് പാർട്ടിയും പ്രവർത്തകരും വി.ടി. ബൽറാമിന് ഒറ്റക്കെട്ടായി പിന്തുണ നൽകുന്നുണ്ട്. ഗാന്ധി കുടുംബത്തിനെതിരെ കോടിയേരി ബാലകൃഷ്ണൻ നടത്തിയ പരാമർശങ്ങൾ ജനം മറന്നിട്ടില്ല. വൈദ്യുതി മന്ത്രി എം.എം. മണി കോൺഗ്രസ് നേതാക്കൾക്കെതിരെ നടത്തിയ ആരോപണങ്ങൾ ഓർക്കുന്നത് നല്ലതായിരിക്കുമെന്നും വി.വി. പ്രകാശ് വാർത്താകുറിപ്പിൽ പറഞ്ഞു.
Loading...
COMMENTS