Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവീടി‍െൻറ താക്കോൽദാനം...

വീടി‍െൻറ താക്കോൽദാനം നടത്തി

text_fields
bookmark_border
കരുളായി: കരുളായി മഹല്ല് റിലീഫ് സെല്ലി‍​െൻറ ആഭിമുഖ്യത്തില്‍ നിര്‍ധനര്‍ക്ക് നിര്‍മിച്ചു നല്‍കുന്ന നാലാമത് വീടി‍​െൻറ താക്കോല്‍ ദാനവും മഹല്ല് വാര്‍ഷികാഘോഷവും നടന്നു. പാണക്കാട് സാബിഖലി ശിഹാബ് തങ്ങള്‍ താക്കോല്‍ദാനവും ഉദ്ഘാടനവും നിര്‍വഹിച്ചു. മഹല്ല് പ്രസിഡൻറ് രായിന്‍കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ഖാലിദ്‌ മാസ്റ്റര്‍ മാസാന്ത ചികിത്സ ഫണ്ടും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിശാരിയില്‍ അസൈനാര്‍ പലിശരഹിത വായ്പ പദ്ധതി ഫണ്ടും സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്‍ എന്‍.എ. കരീം ഓക്സിജന്‍ സിലിണ്ടര്‍ സ്വീകരിച്ചു. കെ.എം.ആര്‍.സി. ചെയര്‍മാന്‍ മഹല്ല് ഖാദി ഇസ്ഹാഖ് ഫൈസി ചാമപ്പറമ്പ് മുഖ്യപ്രഭാഷണം നടത്തി. വിവിധ മഹല്ല് ഖാദിമാരായ ഉസ്മാന്‍ ഫൈസി, മുഹമ്മദാലി ദാരിമി, മന്‍സൂര്‍ ഫൈസി, മുഹമ്മദാലി അഷ്‌റഫി, അബ്ദുറഹ്മാന്‍ അസ്ലാമി, ടി.കെ. അബ്ദുല്ലക്കുട്ടി മാസ്റ്റര്‍, ടി.പി. സിദ്ദീഖ്, കെ.എം.ആര്‍.സി. കണ്‍വീനര്‍ കക്കോടന്‍ നാസര്‍, നാസർ ഇല്ലിക്കല്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story