Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുഴൽ കിണർ...

കുഴൽ കിണർ കുഴിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങണം

text_fields
bookmark_border
പാലക്കാട്: എലവഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ കിണർ/കുഴൽകിണർ (ഗാർഹികാവശ്യത്തിനും കാർഷികാവശ്യത്തിനും) കുഴിക്കുന്നതിന് കെട്ടിട നിർമാണ ചട്ടങ്ങൾ പ്രകാരം ഗ്രാമപഞ്ചായത്തി​െൻറ മുൻകൂർ അനുമതി വാങ്ങണമെന്ന് സെക്രട്ടറി അറിയിച്ചു നവീകരിച്ച പുതുപ്പരിയാരം കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം മാർച്ചിൽ പുതുപ്പരിയാരം: ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യകേന്ദ്രമാക്കി ഉയർത്തി നിർമാണം പൂർത്തിയാക്കിയ പുതുപ്പരിയാരം ആരോഗ്യകേന്ദ്രത്തി​െൻറ ഉദ്ഘാടനം മാർച്ചിൽ നടക്കും. എം.എൽ.എ വി.എസ്. അച്യുതാനന്ദ​െൻറ നിർദേശാനുസരണമാണ് ആരോഗ്യകേന്ദ്രത്തെ ആർദ്രം പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ചത്. ജില്ല മെഡിക്കൽ ഓഫിസർ ഡോ. പി.കെ. റീത്തയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഉദ്ഘാടനം തീരുമാനിച്ചത്. രോഗീ സൗഹൃദ ആശുപത്രിയായ പുതുപ്പരിയാരം കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയ ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും നിയമിക്കും. പ്രത്യേക ക്ലിനിക്കുകൾ, ലാബ്, വൈകീട്ട് ആറ് വരെ പ്രവർത്തിക്കുന്ന ഔട്ട് പേഷ്യൻറ് വിഭാഗം എന്നീ സൗകര്യങ്ങളുമുണ്ടാകും. രോഗ പ്രതിരോധ പ്രവർത്തനത്തിനായി സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി രൂപീകരിച്ച ആരോഗ്യസേന കുടുംബാരോഗ്യകേന്ദ്രത്തി​െൻറ പ്രത്യേകതയാണ്. ജില്ല നിർമിതികേന്ദ്രമാണ് കെട്ടിടത്തി​െൻറ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. പുതുപ്പരിയാരം പഞ്ചായത്ത് പ്രസിഡൻറ് എം.കെ. നാരായണൻ, വി.എസ്. അച്യുതാനന്ദ​െൻറ പേഴ്സണൽ അസിസ്റ്റൻറ് അനിൽകുമാർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story