Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിമുക്തി: ജില്ലതല...

വിമുക്തി: ജില്ലതല യോഗം ഇന്ന്

text_fields
bookmark_border
പാലക്കാട്: മദ്യ ഉപഭോഗം കുറക്കുന്നതിനും മയക്കുമരുന്ന് ഉപഭോഗം ഇല്ലാതാക്കുന്നതിനും എക്സൈസ് വകുപ്പ് രൂപവത്കരിച്ച 'വിമുകതി' പദ്ധതിയുടെ ജില്ലതല യോഗം ഫെബ്രുവരി 28ന് ഉച്ചക്ക് രണ്ടിന് ജില്ല കലക്ടറുടെ ചേംബറിൽ ചേരും. ബന്ധപ്പെട്ടവർ പങ്കെടുക്കണമെന്ന് എക്സൈസ് ഡെപ്യുട്ടി കമീഷനർ അറിയിച്ചു. സൂര്യാതപം: തൊഴിൽ സമയം പുനഃക്രമീകരിച്ചു പാലക്കാട്: പകൽ താപനില ക്രമാതീതമായി ഉയരുന്നതിനാൽ സൂര്യാതപം ഏൽക്കുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് നിർമാണമേഖലയിലുൾപ്പെടെ സംസ്ഥാനത്ത് വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സമയം ഏപ്രിൽ 30 വരെ പുനഃക്രമീകരിച്ച് ലേബർ കമീഷണർ ഉത്തരവിട്ടു. പകൽ ഷിഫ്റ്റിൽ ജോലിചെയ്യുന്നവർക്ക് ഉച്ചക്ക് 12 മുതൽ മൂന്നുവരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലിസമയം രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴുവരെയുള്ള സമയത്തിനുള്ളിൽ എട്ട് മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്. രാവിലെയും ഉച്ചക്ക് ശേഷവുമുള്ള മറ്റു ഷിഫ്റ്റുകളിലെ ജോലിസമയം ഉച്ചക്ക് 12 മണിക്ക്് അവസാനിക്കുന്ന പ്രകാരവും വൈകീട്ട് മൂന്ന് മണിക്ക് ആരംഭിക്കുന്ന പ്രകാരവും പുനഃക്രമീകരിച്ചിട്ടുണ്ട്. ലേബർ കമീഷണറുടെ ഉത്തരവ് പാലിക്കാത്ത തൊഴിലുടമകൾക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് ജില്ല ലേബർ ഓഫിസർ (എൻഫോഴ്സ്മ​െൻറ്) അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story