Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആദിവാസി ക്ഷേമപദ്ധതികൾ...

ആദിവാസി ക്ഷേമപദ്ധതികൾ പുനഃപരിശോധിക്കണം ^ജോസഫ് എം. പുതുശ്ശേരി

text_fields
bookmark_border
ആദിവാസി ക്ഷേമപദ്ധതികൾ പുനഃപരിശോധിക്കണം -ജോസഫ് എം. പുതുശ്ശേരി അഗളി: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ പരമാവധി ശിക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് എം. പുതുശ്ശേരി. ആദിവാസികളുടെയും ദരിദ്ര ജനവിഭാഗങ്ങളുടെയും വിശപ്പകറ്റാൻ സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്നും ആദിവാസി ക്ഷേമപദ്ധതികൾ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താഴെ ചിണ്ടക്കി ഉൗരിലെത്തി മധുവി​െൻറ അമ്മയെയും സഹോദരിമാരേയും കണ്ട് ദുഃഖമറിയിച്ചു. നേതാക്കളായ അഡ്വ. ജോസ് ജോസഫ്, ജോബി ജോൺ, കെ. ശിവരാജേഷ്, കെ.എം. സന്തോഷ്, സ്റ്റാൻലി ജെയിംസ്, ജോഷി, ജോസ് കൊല്ലി, സജി, സിനോജ് എന്നിവരും ഒപ്പമുണ്ടായിരുന്നു. pl4 തമിഴ്നാട്ടിൽ പ്രതിഷേധം പുകയുന്നു; ആശങ്കയിൽ ജില്ലയുടെ കിഴക്കൻ മേഖല ചിറ്റൂർ: പറമ്പിക്കുളം-ആളിയാർ വിഷയത്തിൽ തമിഴ്നാട്ടിൽ പ്രതിഷേധം പുകയുന്ന പശ്ചാത്തലത്തിൽ കേരളത്തിലേക്കുള്ള ജലവിതരണം വീണ്ടും നിർത്തലാക്കുമോയെന്ന ആശങ്കയിൽ ജില്ലയിലെ കിഴക്കൻ മേഖല. കഴിഞ്ഞ ദിവസം മുതൽ വലതുകര കനാലിലേക്ക് ജലവിതരണം നടത്തിത്തുടങ്ങിയെങ്കിലും കോരയാറിലെ തടയണകളെല്ലാം കാലിയാണ്. കടുത്ത വരൾച്ചയെ നേരിടേണ്ട അവസ്ഥയിലാണ് കൊഴിഞ്ഞാമ്പാറ, വടകരപ്പതി, എരുത്തേമ്പതി പഞ്ചായത്തുകളിലെ ജനങ്ങൾ. കോരയാറിലെ തടയണകൾ നിറയുന്നതോടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുമെന്ന് പ്രതീക്ഷയിലായിരുന്നു കിഴക്കൻ മേഖലയിലെ ജനങ്ങൾ. വടകരപ്പതി, എരുത്തേമ്പതി പഞ്ചായത്തുകളിലെ ജനങ്ങൾ പ്രധാനമായും ടാങ്കർ ലോറികളിലെ കുടിവെള്ള വിതരണത്തെയാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ മാസം ഫെബ്രുവരി 15വരെ 400 ഘനയടിയെന്ന തോതിൽ വെള്ളം കേരളത്തിന് നൽകാമെന്ന് ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറി തലത്തിൽ ധാരണയായിരുന്നു. എന്നാൽ, കർഷക പ്രതിഷേധത്തെത്തുടർന്ന് തമിഴ്നാട് മുഖ്യമന്ത്രി കേരളത്തിനുള്ള വെള്ളം നിർത്തലാക്കുകയായിരുന്നു. കേരള മുഖ്യമന്ത്രി ചർച്ചക്ക് കത്തെഴുതിയെങ്കിലും പ്രതികരിക്കാൻ തമിഴ്നാട് തയാറായില്ല. ഇതിനെത്തുടർന്ന് കേരളത്തിലെ വിവിധ കർഷക സംഘടനകളും രാഷ്ട്രീയ പാർട്ടികളും സംയുക്തമായി പ്രതിഷേധവുമായെത്തി. തമിഴ്നാട്ടിൽ നിന്നുള്ള ചരക്കു വാഹനങ്ങൾ തടയുകയും ശിരുവാണിയിൽനിന്ന് അട്ടപ്പാടിയിലേക്ക് അധികജലം എടുക്കാനും തുടങ്ങിയതോടെയാണ് തമിഴ്നാട് ചർച്ചക്ക് സന്നദ്ധമായത്. കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ ചേർന്ന ജലക്രമീകരണ ബോർഡ് യോഗത്തിൽ കരാർ പ്രകാരമുള്ള വെള്ളം വിട്ടുനൽകാമെന്ന് തമിഴ്നാട് ഉറപ്പുനൽകാൻ നിർബന്ധിതമാവുകയായിരുന്നു. എന്നാൽ, കഴിഞ്ഞ തവണത്തേതു പോലെ കർഷകർ പ്രതിഷേധവുമായെത്തിയാൽ കേരളത്തിലേക്കുള്ള ജലവിതരണം നിർത്തലാക്കാനുള്ള സാധ്യത ഏറെയാണ്. ചിറ്റൂർ മേഖലയിലെ നെൽകൃഷി ഏറക്കുറെ രക്ഷപ്പെട്ടെങ്കിലും മേയ് മാസം വരെയുള്ള കുടിവെള്ള വിതരണം ആശങ്കയിലാണ്. ബുധനാഴ്ച മുതൽ പൊള്ളാച്ചിയിലെ പി.എ.പി ഓഫിസ് ഉപരോധിക്കുമെന്നാണ് തമിഴ്നാട്ടിലെ കർഷക സംഘടനകളുടെ നിലപാട്. പെരിയാർ ദ്രാവിഡ കഴകം പോലുള്ള സംഘടനകൾ തീവ്രനിലപാടുകളുമായി രംഗത്തെത്തിയിട്ടുണ്ട്. അതിർത്തി മേഖലയിലെ രൂക്ഷമായ സമരങ്ങൾക്കാവും വരും ദിവസങ്ങൾ സാക്ഷ്യം വഹിക്കുക.
Show Full Article
TAGS:LOCAL NEWS 
Next Story