Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസി.എ.എം.എ കരീമിനെ...

സി.എ.എം.എ കരീമിനെ ആദരിക്കും

text_fields
bookmark_border
പട്ടാമ്പി: മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട സി.എ.എം.എ കരീമിനെ വ്യാഴാഴ്ച വൈകീട്ട് 6.30ന് ശങ്കരമംഗലം സ​െൻററിൽ സ്വീകരണം നല്‍കും. പട്ടാമ്പി മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മിറ്റി സ്നേഹാദരം എന്ന പേരില്‍ നടത്തുന്ന പരിപാടി കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ഭാരവാഹികളായ ടി.പി. ഉസ്മാന്‍, കെ.പി.എ. റസാഖ്, കെ.ടി. കുഞ്ഞിമുഹമ്മദ്, ഇ.ടി. റഷീദ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ദീര്‍ഘകാലം മുസ്‌ലിം ലീഗ് ജില്ല പ്രസിഡൻറും ജനറല്‍ സെക്രട്ടറിയുമായിരുന്ന സി.എ.എം.എ. കരീം യു.ഡി എഫ് ജില്ല കണ്‍വീനറാണ്. പട്ടാമ്പി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, ആലുവ എഫ്‌.ഐ.ടി ചെയര്‍മാൻ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story