Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചാലിശ്ശേരി മുലയം...

ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് ഭഗവതിക്ഷേത്രത്തിലെ പൂരം

text_fields
bookmark_border
കൂറ്റനാട് : ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി ആഘോഷിച്ചു. രാവിലെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകൾ, ഉച്ചക്ക് ആന പഞ്ചവാദ്യത്തോടെ ദേവസ്വം പൂരം എഴുന്നള്ളിപ്പ് ആരംഭിച്ചു. തുടര്‍ന്ന് ശംഖ് നാദം, കമ്പനിപ്പടി, പടിഞ്ഞാറെ മുക്ക്, ആലിക്കര എസി.ഡബ്ല്യൂ.സി, നമസ്‌തേ കുന്നത്ത്പറമ്പ്, പട്ടിശ്ശേരി ദേശം, യുവചേതന കവുക്കോട്, യുവമിത്ര കവുക്കോട്, അമ്മ വട്ടമാവ്, ഓംങ്കാരം, ഡ്രൈവേഴ്‌സ് കമ്മിറ്റി, ദുര്‍ഗ്ഗാദേവി, അങ്ങാടി ഗ്രൗണ്ട് കമ്മിറ്റി , കണ്ടംകുളം, ആലിക്കര സംഭവം, അറക്കല്‍ എച്ച്.എം.സി, കിഴക്കെമുക്ക് ടൗണ്‍ കമ്മിറ്റി, ദേവി കല്ലുംപുറം , തെക്കെക്കര ആലിക്കര, മേജര്‍ കുന്നത്ത് പറമ്പ്, ഒറ്റപ്പിലാവ് സ​െൻറര്‍, യുവസേന ആലിക്കര, കോക്കൂര്‍ നാട്ടുകൂട്ടം എന്നീ കമ്മിറ്റികളില്‍ നിന്ന് ആന പഞ്ചവാദ്യത്തോടെ ആനപ്പൂരങ്ങള്‍ എത്തിയിരുന്നു. കാളവേലകള്‍, കരിങ്കാളി, പൂക്കാവടി, തെയ്യം, ശിങ്കാരിമേളം വിവിധ വേഷങ്ങള്‍, തകില്‍ നാദസ്വരം എന്നിവയോടെ കൊടിവരവുകളെത്തി. രാത്രിയില്‍ തായമ്പക, വിവിധ കലാപരിപാടികള്‍, പുലര്‍ച്ചെ താലം എഴുന്നള്ളിപ്പ് , കൂട്ടി എഴുന്നള്ളിപ്പ് എന്നിവയോടെ സമാപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story