Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകേന്ദ്ര-സംസ്ഥാന...

കേന്ദ്ര-സംസ്ഥാന ഭരണത്തിന് കീഴിൽ ഭീതിതമായ അവസ്ഥ ^യു.ഡി.എഫ് കൺവൻഷൻ

text_fields
bookmark_border
കേന്ദ്ര-സംസ്ഥാന ഭരണത്തിന് കീഴിൽ ഭീതിതമായ അവസ്ഥ -യു.ഡി.എഫ് കൺവൻഷൻ ആനക്കര: കേന്ദ്ര-സംസ്ഥാന ഭരണത്തിന് കീഴിൽ ഗ്രാമങ്ങളിൽ പോലും ജനങ്ങൾക്ക് നിർഭയം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ സംജാതമായതായി കപ്പൂർ പഞ്ചായത്ത് യു.ഡി.എഫ് കൺവൻഷൻ അഭിപ്രായപ്പെട്ടു. ഡി.സി.സി മുൻ പ്രസിഡൻറ് സി.വി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി. രാജീവ് അധ്യക്ഷനായി. മാർച്ച് മൂന്നിന് യു.ഡി.എഫ് കൂറ്റനാട് നടത്തുന്ന രാപകൽ സമരം വിജയിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് യു. ഹൈദ്രോസ്, സി.എം. അലി, അലി കുമരനെല്ലൂർ, കെ. മുഹമ്മദ്, പി. ബാലകൃഷ്ണൻ, സുബൈർ കൊഴിക്കര, ടി.വി. നൂറുൽ അമീൻ, പി. മുഹമ്മദുണ്ണി, വി.പി. ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story