Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്കൂൾ അടുക്കള...

സ്കൂൾ അടുക്കള കെട്ടി​േടാദ്ഘാടനം

text_fields
bookmark_border
അലനല്ലൂർ: കർക്കിടാംകുന്ന് ഗവ. എൽ.പി സ്കൂളിൽ പുതുതായി നിർമിച്ച അടുക്കള കെട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഗിരിജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് മെഹർബാൻ ടീച്ചർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് 2016-17, 2017-18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നാലുലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. ഉമർ ഖത്താബ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഷീദ് ആലായൻ, ക്ഷേമ ചെയർപേഴ്സൻ സുനിത കുന്നുമ്മൽ, പഞ്ചായത്ത് അംഗങ്ങളായ ദേവകി ടീച്ചർ, രാധാകൃഷ്ണൻ, സീനത്ത്, റഹ്മത്ത്, പ്രധാനാധ്യാപിക ടി.കെ. മാലതി, പി.ടി.എ പ്രസിഡൻറ് പി. രാധാകൃഷ്ണൻ, എം.പി.ടി.എ പ്രസിഡൻറ് മുബഷിറ, രാമകൃഷ്ണൻ പാറോൽ, ഇ. യൂസുഫ്, പി. ഹംസ, അൻസാർ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story