Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകനിവ് ഫുട്​ബാൾ...

കനിവ് ഫുട്​ബാൾ ടൂർണമെൻറ്: കമ്മിറ്റി ഓഫിസ് ഉദ്‌ഘാടനം

text_fields
bookmark_border
അലനല്ലൂർ: കർക്കിടാംകുന്ന് ഐ.സി.എസ്.യു.പി സ്കൂൾ ഗ്രൗണ്ടിൽ മാർച്ച് 28ന് ആരംഭിക്കുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമ​െൻറ് കമ്മിറ്റി ഓഫിസ് ഉദ്‌ഘാടനം ആലുങ്ങലിൽ സ്റ്റേറ്റ് ഫുട്ബാൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സൂപ്പർ ബാവ ഉദ്‌ഘാടനം ചെയ്തു. കനിവ് കർക്കിടാംകുന്നും എടപ്പറ്റ പാലിയേറ്റിവും എ.വൈ.സി ഉച്ചാരക്കടവും സംയുക്തമായി പാലിയേറ്റിവ് പ്രവർത്തനങ്ങൾക്കായിട്ടാണ് ടൂർണമ​െൻറ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷവും ടൂർണമ​െൻറ് സംഘടിപ്പിച്ചിരുന്നു. കളിയിൽനിന്നും ലഭിച്ച വരുമാനം ഉപയോഗിച്ചാണ് രണ്ടു പാലിയേറ്റിവിനും ആസ്ഥാനമന്ദിരം നിർമിക്കുന്നത്. ചെയർമാൻ എ. ഹനീഫ അധ്യക്ഷത വഹിച്ചു. എസ്.എഫ്.എ ജില്ല പ്രസിഡൻറ് ചെറൂട്ടി വെബ്സൈറ്റ് ഉദ്‌ഘാടനം ചെയ്ത് സംസാരിച്ചു. കെ. മുഹമ്മദ് അഷറഫ്, ചിങ്ങാത് ഉമ്മർ, പി.കെ. അബ്ദുൽ ഗഫൂർ, പി.പി.കെ. അബ്ദുറഹിമാൻ, ടി.വി. ഉണ്ണികൃഷ്ണൻ, എ.വൈ.സി അത്തപ്പു, അബ്ദുറഹിമാൻ വെള്ളിയഞ്ചേരി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story