Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൊടുമുണ്ട മച്ചിങ്ങതൊടി ...

കൊടുമുണ്ട മച്ചിങ്ങതൊടി ഗ്രാമം ഇനി സി.സി.ടി.വി വലയത്തിൽ

text_fields
bookmark_border
പട്ടാമ്പി: മുതുതല ഗ്രാമപഞ്ചായത്തിലെ കൊടുമുണ്ട മച്ചിങ്ങത്തൊടി പ്രദേശം ഇനി സി.സി.ടി.വിയുടെ വലയത്തിൽ. ഈ പ്രദേശത്തെ പ്രവാസികളും നാട്ടുകാരുമാണ് പദ്ധതിയുടെ നടത്തിപ്പുകാർ. രണ്ടുലക്ഷം രൂപ ചെലവിൽ 20 കാമറകൾ സ്ഥാപിക്കും. പ്രദേശത്തെ മുഴുവൻ റോഡുകളും നൂറിലേറെ വീടുകളും ഇനി മുതൽ സുരക്ഷ വലയത്തിന് കീഴിലാകും. എട്ടുകാമറകൾ സ്ഥാപിച്ച് പദ്ധതിക്ക്‌ പട്ടാമ്പി എസ്‌.ഐ സൂരജ് തുടക്കം കുറിച്ചു. മുതുതല ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് സി.എം. നീലകണ്ഠൻ അധ്യക്ഷത വഹിച്ചു. എം.ടി. ഇബ്രാഹീം ഹാജി, വാർഡ്‌ അംഗം കെ. ഹസീന, എം.ടി. ഷാഫി, മൊയ്തീൻ ബാവ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story