Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേശീയ പട്ടികവർഗ കമീഷൻ...

ദേശീയ പട്ടികവർഗ കമീഷൻ മധുവിെൻറ വീട് സന്ദർശിച്ചു

text_fields
bookmark_border
അഗളി: ദേശീയ പട്ടികവർഗ കമീഷൻ ചെയർമാൻ നന്ദകുമാർ സായും സംഘവും ചിണ്ടക്കി ഊരിലെ മധുവി‍​െൻറ വീട് സന്ദർശിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ എത്തിയ ചെയർമാനും സംഘവും മധുവി​െൻറ മാതാവിനെയും സഹോദരിമാരെയും കണ്ട് സംസാരിച്ചു. ആൾക്കൂട്ട കൊലപാതകത്തെ അപലപിച്ച അദ്ദേഹം അവരോട് സംസ്ഥാന സർക്കാറി​െൻറ ധനസഹായം ലഭ്യമായോ എന്ന് ചോദിച്ചു. മൊത്തം ധനസഹായമായ പത്ത് ലക്ഷത്തിൽ നാലര ലക്ഷത്തിനടുത്ത് മധുവി​െൻറ അമ്മയുടെ കൈയിൽ നൽകിയതായും ബാക്കി തുക ബാങ്ക് വഴി നൽകിയതി​െൻറ രേഖകൾ ഉടൻ അവർക്ക് കൈമാറുമെന്നും ജില്ല കലക്ടർ ഡോ. പി. സുരേഷ് ബാബു കമീഷനെ അറിയിച്ചു. എനിക്ക് നിങ്ങളുടെ മനോവേദന മനസ്സിലാക്കാൻ സാധിക്കുമെന്ന് കമീഷൻ ചെയർമാൻ മധുവി​െൻറ കുടുംബാംഗങ്ങളെ അറിയിച്ചു. മുഴുവൻ സഹായവും വാഗ്ദാനം ചെയ്താണ് നന്ദകുമാർ സായും മടങ്ങിയത്. കുടിവെള്ളപ്രശ്നം പരിഹരിക്കാൻ നയപരവും സമയബന്ധിതവുമായ ഇടപെടൽ നടത്തണമെന്ന് കമീഷൻ കലക്ടർക്ക് നിർദേശം നൽകി. കൂടുതൽ സഹായം ആവശ്യമുണ്ടോയെന്ന ചെയർമാ​െൻറ ചോദ്യത്തിന് മധുവി​െൻറ പ്രതിമ സ്ഥാപിക്കണം എന്നായിരുന്നു അമ്മയുടെ ആവശ്യം. അതിനുള്ള നടപടികൾക്കും കമീഷൻ നിർദേശം നൽകി. എൻ.സി.എസ്.ടി സെക്രട്ടറി രാഘവ് ചന്ദ്ര, കമീഷൻ അംഗം ഹർഷദ്ബായ് വാസവ, സീനിയർ ഇൻവെസ്റ്റിഗേറ്റർ ആർ.എസ്. മിശ്ര, ജില്ല കലക്ടർ ഡോ. പി. സുരേഷ് ബാബു, ജില്ല പൊലീസ് മേധാവി പ്രതീഷ് കുമാർ, ഒറ്റപ്പാലം സബ് കലക്ടർ ജെറോമിക് ജോർജ് തുടങ്ങിയവർ സംഘത്തെ അനുഗമിച്ചു. ഏകദേശം അരമണിക്കൂർ കമീഷൻ സ്ഥലത്ത് ചെലവഴിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story