Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലയാള സർവകലാശാല: പുതിയ ...

മലയാള സർവകലാശാല: പുതിയ വൈസ്​ ചാൻസലർ നാളെ ചുമതലയേൽക്കും

text_fields
bookmark_border
തിരൂർ: മലയാള സർവകലാശാല പുതിയ വൈസ് ചാൻസലറെ കാത്തിരിക്കുന്നത് സ്ഥലമെടുപ്പ് മുതൽ സ്വന്തം ആസ്ഥാനം വരെയുള്ള കടമ്പകൾ. പ്രഥമ വൈസ് ചാൻസലർ കെ. ജയകുമാർ പടിയിറങ്ങിയശേഷം ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷ ടൈറ്റസാണ് വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്നത്. ഡോ. അനിൽ വള്ളത്തോൾ വ്യാഴാഴ്ച തിരുവനന്തപുരത്ത് ചുമതലയേൽക്കും. നാലു മാസത്തിന് ശേഷമാണ് സർവകലാശാലക്ക് മേധാവിയാകുന്നത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു പ്രഥമ വൈസ് ചാൻസലർ കെ. ജയകുമാർ പടിയിറങ്ങിയത്. സർവകലാശാലക്ക് ഏറ്റെടുക്കാൻ കണ്ടെത്തിയ ഭൂമി സംബന്ധിച്ച് വിവാദം നിലനിൽക്കുകയാണ്. നിലവിൽ മാങ്ങാട്ടിരിയിലാണ് ഭൂമി കണ്ടെത്തിയിട്ടുള്ളത്. ഇതിനെതിരെ വ്യാപക പരാതി ഉയർന്നതിനെ തുടർന്ന് ഭൂമി പരിശോധിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇവർ മൂന്ന് സ്ഥലങ്ങൾ പരിശോധിച്ച് റിപ്പോർട്ട് തയാറാക്കി വരികയാണ്. സ്ഥലെമടുപ്പ് പൂർത്തിയാക്കി സ്വന്തം കെട്ടിടം നിർമിക്കേണ്ടതുണ്ട്. ഇപ്പോൾ തുഞ്ചൻ സ്മാരക കോളജി‍​െൻറ ഭൂമിയിൽനിന്ന് താൽക്കാലികമായി അനുവദിച്ച അഞ്ചേക്കറിലാണ് സർവകലാശാല പ്രവർത്തിക്കുന്നത്. കോഴ്സുകളുടെ അംഗീകാരം, സ്ഥിരം ജീവനക്കാർ തുടങ്ങിയ പ്രശ്നങ്ങളും നിലനിൽക്കുന്നു. അനധ്യാപക ജീവനക്കാർ മുഴുവൻ താൽക്കാലികമായി നിയമിക്കപ്പെട്ടവരാണ്. അധ്യാപകരിൽ പലർക്കും ഒട്ടേറെ ചുമതലകൾ വീതംവെച്ച് നൽകിയിരിക്കുകയാണ്. യൂനിവേഴ്സിറ്റി ചട്ടങ്ങൾ വരെ പാലിക്കപ്പെടാതെയാണ് പല ചുമതലകളും വീതം വെക്കപ്പെട്ടിട്ടുള്ളത്. എല്ലാവരേയും ഏകോപിപ്പിച്ച് പ്രവർത്തിക്കാനാണ് ശ്രമിക്കുകയെന്ന് നിയുക്ത വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ 'മാധ്യമ'ത്തോട് പറഞ്ഞു. സർവകലാശാലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഘട്ടംഘട്ടമായി പരിഹരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Show Full Article
TAGS:LOCAL NEWS 
Next Story