Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊലീസ്​...

പൊലീസ്​ സ്​റ്റേഷനിൽനിന്ന്​ പ്രതികളെ ബലം പ്രയോഗിച്ച്​ ഇറക്കിക്കൊണ്ടുവരുന്ന ദൃശ്യങ്ങൾ വൈറലാകുന്നു

text_fields
bookmark_border
കല്ലടിക്കോട്: ഹർത്താൽ ദിവസം കല്ലടിക്കോട് പൊലീസ് സ്റ്റേഷനിൽനിന്ന് മൂന്ന് പ്രതികളെ പ്രാദേശിക മുസ്ലിം ലീഗ് നേതാവ് ബലം പ്രയോഗിച്ച് ഇറക്കിക്കൊണ്ടുവന്ന സംഭവത്തി​െൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. യൂത്ത് ലീഗ് പ്രവർത്തകൻ കുന്തിപ്പുഴ വറോടൻ സഫീർ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് തിങ്കളാഴ്ച താലൂക്കുതല ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. ഹർത്താലിനിടെ അക്രമസംഭവങ്ങൾ ഒഴിവാക്കാൻ കല്ലടിക്കോട് പൊലീസ് പിടികൂടിയ മൂന്നുപേരും മുസ്ലിം ലീഗ് നേതാവും സ്റ്റേഷനിൽനിന്ന് ഇറങ്ങിവരുന്ന ദൃശ്യമാണ് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചത്. അതേസമയം, മുൻകരുതൽ നടപടിയുടെ പേരിൽ കസ്റ്റഡിയിലെടുത്ത മൂന്നുപേരെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷനിൽനിന്ന് ജാമ്യം നൽകുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.
Show Full Article
TAGS:LOCAL NEWS 
Next Story