Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസോളാർ തട്ടിപ്പ്​:...

സോളാർ തട്ടിപ്പ്​: കോയമ്പത്തൂരിലെ കേസ്​ ഒത്തുതീർപ്പിലേക്ക്​

text_fields
bookmark_border
കോയമ്പത്തൂർ: സരിത നായരടക്കം മൂന്നുപേർ പ്രതികളായ സോളാർ തട്ടിപ്പ് കേസ് മാർച്ച് 20ലേക്ക് മാറ്റി കോയമ്പത്തൂർ ആറാമത് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. രണ്ടുപേരിൽനിന്ന് 33.50 ലക്ഷം രൂപ തട്ടിയ കേസിൽ സരിതക്ക് പുറമെ ബിജു രാധാകൃഷ്ണൻ, മാനേജർ രവി എന്നിവരാണ് പ്രതികൾ. ചൊവ്വാഴ്ച നടന്ന വിചാരണയിൽ സരിത, രവി എന്നിവർ ഹാജരായി. കേസ് വിഭജിച്ച് നടത്താനാണ് അവരുടെ തീരുമാനം. അതുപ്രകാരം സരിതയും രവിയും പ്രതികളായ ഒരു കേസും ബിജുരാധാകൃഷ്ണൻ മാത്രം പ്രതിയായ മറ്റൊരു കേസുമാകും. ത​െൻറ പേരിലുള്ള കേസ് ഒത്തുത്തീർപ്പിലേക്ക് നീങ്ങുന്നതായി സരിത കോടതിക്ക് പുറത്ത് മാധ്യമപ്രവർത്തകരെ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story