Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകക്കൂസ്​...

കക്കൂസ്​ വൃത്തിഹീന​െമന്ന്​ റെയിൽവേ മന്ത്രിക്ക്​ ട്വീറ്റ്​; ഉടൻ പ്രശ്​നം പരിഹരിച്ചു

text_fields
bookmark_border
കോയമ്പത്തൂർ: ട്രെയിൻ കമ്പാർട്ട്മ​െൻറിലെ കക്കൂസ് വൃത്തിഹീനമായി കിടക്കുന്നത് യാത്രക്കാരൻ കേന്ദ്രമന്ത്രിക്ക് ട്വീറ്റ് ചെയ്ത് ശ്രദ്ധയിൽപ്പെടുത്തി. മണിക്കൂറുകൾക്കുള്ളിൽ പ്രശ്നം പരിഹരിക്കപ്പെട്ടത് യാത്രക്കാർക്ക് ആശ്വാസമായി. ചെന്നൈയിൽനിന്ന് ശങ്കഗിരിക്ക് ഏർക്കാട് എക്സ്പ്രസിൽ പോവുകയായിരുന്ന സ്വകാര്യ കമ്പനി ജീവനക്കാരനായ കോയമ്പത്തൂർ കോവൈപുതൂർ രാജ്കുമാറാണ് കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് സന്ദേശമയച്ചത്. ഇദ്ദേഹം യാത്രചെയ്തിരുന്ന കോച്ചിൽ ദുർഗന്ധംമൂലം യാത്രക്കാർ വിഷമിച്ചാണ് കഴിഞ്ഞിരുന്നത്. മന്ത്രിക്ക് ട്വീറ്റ് ചെയ്ത് നിമിഷങ്ങൾക്കകം റെയിൽവേ സേവ കേന്ദ്രത്തിൽനിന്ന് മറുപടി ലഭിച്ചു. യാത്രക്കിടെയുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും ബന്ധപ്പെട്ട അധികൃതർക്ക് വിവരം നൽകിയതായുമാണ് ഇതിൽ പറഞ്ഞിരുന്നത്. പി.എൻ.ആർ നമ്പർ അയച്ചുതരണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നമ്പർ അയച്ചുകൊടുത്തു. രാത്രി 12ഒാടെ ട്രെയിൻ അറകോണം സ്റ്റേഷനിലെത്തിയപ്പോൾ റെയിൽവേ ജീവനക്കാര​െൻറ നേതൃത്വത്തിൽ തൂപ്പുകാരുടെ സംഘം കോച്ചിലെ കക്കൂസ്മുറി വൃത്തിയാക്കി. യാത്രക്കാരെ ബോധ്യപ്പെടുത്തിയ ശേഷമാണ് തൂപ്പുകാർ ട്രെയിൻ വിട്ടിറങ്ങിയത്.
Show Full Article
TAGS:LOCAL NEWS 
Next Story