Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഡിജിറ്റൽ സാക്ഷരത...

ഡിജിറ്റൽ സാക്ഷരത സാധാരണക്കാരിലേക്കെത്തിക്കാൻ കർമസേന രംഗത്ത്​

text_fields
bookmark_border
മലപ്പുറം: ജില്ലയിൽ ഡിജിറ്റൽ സാക്ഷരത സജീവമാക്കുന്നതി​െൻറ ഭാഗമായി കർമസേനാംഗങ്ങൾക്ക് ഏകദിന ശിൽപശാല നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഓൺലൈൻ ഡിജിറ്റൽ സേവനങ്ങളുടെ ഏകോപനത്തിനും പ്രാദേശികാടിസ്ഥാനത്തിലുള്ള ബോധവത്കരണത്തിനുമാണ് കർമസേന. സർക്കാർ ജീവനക്കാരും അക്ഷയ സംരംഭകരും കോമൺ സർവിസ് കേന്ദ്രങ്ങളുടെ നടത്തിപ്പുകാരും സന്നദ്ധ പ്രവർത്തകരുമാണ് കർമസേനക്ക് പിന്നിൽ. കേന്ദ്ര സർക്കാറി​െൻറ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ഡിപ്പാർട്ട്മ​െൻറിന് കീഴിലെ ഓൺലൈൻ പോർട്ടലായ വികാസ് പീഡിയ കേരളയും ജില്ല ഇ -ഗവേണൻസ് സൊസൈറ്റിയും ചേർന്നാണ് രൂപവത്കരിച്ചത്. സർക്കാർ, അർധ സർക്കാർ, സ്വകാര്യ ഓൺലൈൻ സേവനങ്ങൾ, ഡിജിറ്റൽ സാക്ഷരത, ഡിജിറ്റൽ സാമ്പത്തിക സാക്ഷരത, സോഷ്യൽ മീഡിയ, സൈബർ സെക്യൂരിറ്റി തുടങ്ങി എല്ലാ ഡിജിറ്റൽ ഓൺലൈൻ സംവിധാനങ്ങളും ജനങ്ങളിൽ എത്തിക്കുന്നതിന് ബോധവത്കരണം നടത്തും. കോഓഡിനേഷൻ, ബോധവത്കരണം, സാങ്കേതികസഹായം, സാമൂഹിക മാധ്യമങ്ങൾ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി നൂറോളം പേർ അടങ്ങുന്നതാണ് കർമസേന. വികാസ് പീഡിയ സ്റ്റേറ്റ് കോഓഡിനേറ്റർ സി.വി. ഷിബു വിഷയാവതരണം നടത്തി. ജില്ല ഇ -ഗവേണൻസ് സൊസൈറ്റി ഡിസ്ട്രിക്ട് േപ്രാജക്ട് മാനേജർ കിരൺ എസ്. മേനോൻ, ജില്ല പ്ലാനിങ് ഓഫിസർ പി. പ്രദീപ് കുമാർ, ജില്ല ഇൻഫർമാറ്റിക് ഓഫിസർ പ്രദീഷ്, ഐ.ടി സെൽ കോഓഡിനേറ്റർ എ.ഇ. ചന്ദ്രൻ, കാസർകോഡ് ജില്ല ഇ -ഗവേണൻസ് സൊസൈറ്റി ഡി.പി.എം ശ്രീരാജ് പി. നായർ, വികാസ് പീഡിയ ടെക്നിക്കൽ ഹെഡ് ജുബിൻ അഗസ്റ്റ്യൻ എന്നിവർ വിഷയം അവതരിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story