Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവേനലാണ്; കണ്ണുവേണം...

വേനലാണ്; കണ്ണുവേണം മുകളിലും താഴെയും

text_fields
bookmark_border
മലപ്പുറം: അന്തരീക്ഷ താപം ക്രമാതീതമായി ഉയരുന്നതിനാൽ സൂര്യതാപമേൽക്കാൻ സാധ്യതയുണ്ടെന്നും ആവശ്യമായ മുൻകരുതലുകൾ വേണമെന്നും ജില്ല മെഡിക്കൽ ഓഫിസർ നിർദേശിച്ചു. സൂര്യാതപമുണ്ടായാൽ ഉയർന്ന ശരീരതാപം (103 ഡിഗ്രി ), ചുവന്ന് ചൂടായ ശരീരം, നേർത്ത വേഗതയിൽ നാഡീമിടിപ്പ്, തലവേദന, തലകറക്കം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ തുടങ്ങിയ ലക്ഷണങ്ങളും ഇതേതുടർന്ന് അബോധാവസ്ഥയും ഉണ്ടായേക്കാം. സൂര്യാതപത്തേക്കാൾ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് കനത്ത ചൂടിനെത്തുടർന്ന് ജലവും ലവണവും വിയർപ്പിലൂടെ നഷ്ടപ്പെടുമ്പോൾ സംഭവിക്കുന്നത്. പ്രായാധിക്യമുള്ളവരിലും വെയിലത്ത് ജോലിചെയ്യുന്നവരിലും രകതസമ്മർദം കൂടുതലുള്ളവരിലും ഇത്തരം അവസ്ഥയുണ്ടാകാം. പേശിവലിവ്, ശക്തമായ ക്ഷീണം, ഓക്കാനവും ഛർദ്ദിയും ബോധം കെട്ടുവീഴൽ, തലവേദന എന്നിവയാണ് ഇതി​െൻറ ലക്ഷണങ്ങൾ. ചൂടുമൂലം അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കിൽ തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുകയോ കൈകാലുകളും മുഖവും കഴുകുകയോ കുളിക്കുകയോ ചെയ്യണം. തുടർന്നും ആശ്വാസം തോന്നുന്നില്ലെങ്കിൽ ഡോക്ടറുടെ സഹായം തേടണം. ചൂടുകൊണ്ടുള്ള ശരീര തിണർപ്പ് അഥവ ഹീറ്റ് റാഷ് കുട്ടികളിൽ കണ്ടുവരാറുണ്ട്. അധികം വെയിലേൽക്കാതെ ശ്രദ്ധിക്കുകയും തിണർപ്പുള്ള ഭാഗങ്ങൾ ഉണങ്ങിയ അവസ്ഥയിലായിരിക്കാൻ ശ്രദ്ധിക്കുകയും വേണം. മുൻകരുതലെടുക്കാം വെയിലുള്ള സ്ഥലത്തുനിന്ന് തണുത്ത സ്ഥലത്തേക്ക് മാറി ജോലി ചെയ്യുക, വിശ്രമിക്കുക, തണുത്ത വെള്ളം, എ.സി, ഫാൻ എന്നിവ ഉപയോഗിച്ച് ശരീരം തണുപ്പിക്കുക, ധാരാളം വെള്ളം കുടിക്കുക, കട്ടികൂടിയ വസ്ത്രങ്ങൾ ഉപയോഗിക്കാതിരിക്കുക എന്നിവയാണ് സൂര്യതാപത്തെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ. ദാഹം തോന്നിയില്ലെങ്കിലും ഓരോ മണിക്കൂറിലും 3-4 ഗ്ലാസ് വെള്ളം കുടിക്കുക. വിയർപ്പുള്ളവർ ഉപ്പിട്ട കഞ്ഞിവെള്ളം, ഉപ്പിട്ട നാരങ്ങ വെള്ളം എന്നിവ കുടിക്കുക, ജോലിസമയം ക്രമീകരിക്കുക, ഉച്ചക്ക് 12 മുതൽ മൂന്നുവരെ വിശ്രമിക്കുക, ഇളം നിറത്തിലുള്ളതോ വെളുത്തതോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക, കനത്ത വെയിലത്ത് ജോലിചെയ്യുമ്പോൾ ഇടക്കിടെ തണലിലേക്ക് മാറി നിൽക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യുക. കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്. വീടിനകത്ത് കാറ്റുകടക്കത്തക്കവിധം വാതിലുകളും ജനലുകളും തുറന്നിടുക, പാർക്ക് ചെയ്യുന്ന കാറുകളിൽ കുട്ടികളെ ഇരുത്തി പോകാതിരിക്കുക തുടങ്ങിയ മുൻകരുതലുകളും ആവശ്യമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story