Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമോദിയേയും...

മോദിയേയും ഇസ്രായേലിനേയും ഒന്നിപ്പിക്കുന്നത്​ ഇസ്​ലാം വിരോധം ^ബിനോയ്​ വിശ്വം

text_fields
bookmark_border
മോദിയേയും ഇസ്രായേലിനേയും ഒന്നിപ്പിക്കുന്നത് ഇസ്ലാം വിരോധം -ബിനോയ് വിശ്വം മലപ്പുറം: മോദി സർക്കാറിനേയും ഇസ്രായേലിനേയും ഒന്നിപ്പിക്കുന്ന ദാർശനിക ഘടകം ഇസ്ലാം വിരുദ്ധതയാണെന്ന് സി.പി.െഎ ദേശീയ എക്സിക്യൂട്ടിവ് അംഗം ബിനോയ് വിശ്വം. സി.പി.െഎ സംസ്ഥാന സമ്മേളന ഭാഗമായി സംഘടിപ്പിച്ച ഫലസ്തീൻ െഎക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിംകളെ ശത്രുവായി കാണുന്നത് രാജ്യത്തെ ഹിന്ദുക്കൾക്ക് ഗുണകരമാണെന്ന് മോദിക്കും കൂട്ടർക്കും വാദിക്കാമെങ്കിലും ഇന്ത്യൻ പാരമ്പര്യം അത് അംഗീകരിക്കില്ല. ആട്ടിയോടിക്കപ്പെട്ട ഫലസ്തീനികളെ മറന്നുള്ള ഇസ്രായേലി ചങ്ങാത്തം രാജ്യത്തിന് കളങ്കമാണ്. ജൂതമതത്തി​െൻറ മേൽവിലാസമുള്ള മതഭ്രാന്താണ് സിയോണിസം. െഎ.എസിനും ഹിന്ദുത്വ ഫാഷിസത്തിനും സമാനമായ വംശമേധാവിത്വ വാജ്ഞയാണ് അതി​െൻറ മുഖമുദ്രയെന്നും ബിനോയ് വിശ്വം പറഞ്ഞു. പി. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. സത്യൻ മൊകേരി, കെ.പി. രാജേന്ദ്രൻ, എ.പി. അഹമ്മദ്, അജിത്ത് കൊളാടി, പി. പ്രസാദ്, എം. വിനോദ് എന്നിവർ സംസാരിച്ചു. സെമിനാറിനുശേഷം ഞരളത്ത് ഹരിഗോവിന്ദനും സംഘവും മാപ്പിള സോപാനം അവതരിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story