Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅഡ്വക്കറ്റ്...

അഡ്വക്കറ്റ് കമീഷണർക്ക്​ ദേഹോപദ്രവം: ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്ന്​ ചീഫ്​ ജുഡീഷ്യൽ മജിസ്ട്രേറ്റ്​

text_fields
bookmark_border
മഞ്ചേരി: കോട്ടക്കൽ പൊലീസ് സ്റ്റേഷനിൽ അഡ്വക്കറ്റ് കമീഷണറെ പൊലീസ് ദേഹോപദ്രവം ഏൽപ്പിച്ച സംഭവത്തി‍​െൻറ പശ്ചാതലത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ചീഫ് ജുഡീഷ്യൽ മജിസ്േട്രറ്റ്, ജില്ലയിലെ കോടതികളിലെ രജിസ്ട്രാർമാർക്ക് നിർദേശം നൽകി. ലീഗൽ സർവിസ് അതോറിറ്റി, പൊലീസ് സ്റ്റേഷനുകളിൽ നിയമിച്ച പാനൽ അഡ്വക്കറ്റുമാരും പാരാ ലീഗൽ വളണ്ടിയർമാരും ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടെന്ന് രജിസ്ട്രാർമാർ ഉറപ്പാക്കണം. റിമാൻഡ് പ്രതിക്ക് നിയമസഹായം നൽകുന്നതിനായി നിയമിക്കുന്ന റിമാൻഡ് അഡ്വക്കറ്റുമാർ കൃത്യമായി അതത് കോടതികളിൽ ഹാജരാകുന്നുണ്ട് എന്നും ഉറപ്പാക്കണം. അവരുടെ സേവനം ഉറപ്പാക്കാൻ പേരും ഫോൺ നമ്പരും കോടതികളിൽ ജനങ്ങൾക്ക് കാണാനായി പ്രദർശിപ്പിക്കണം. വളണ്ടിയർമാരുടെ അറ്റൻഡൻസ് രജിസ്റ്റർ സൂക്ഷിക്കണം. സൗജന്യ നിയമസഹായത്തിനായി കോടതികളിൽ നിയമിക്കപ്പെടുന്ന വക്കീലൻമാർ വിചാരണദിവസങ്ങളിൽ കൃത്യമായി കോടതികളിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇതിനായി പ്രത്യേകം രജിസ്റ്ററുകൾ സൂക്ഷിക്കണമെന്നും ചീഫ് ജുഡീഷ്യൽ മജിസ്േട്രറ്റ് നിർദേശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story