Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസി.പി.​െഎ...

സി.പി.​െഎ സമ്മേളനത്തിന്​ ഒരുക്കമായി

text_fields
bookmark_border
മലപ്പുറം: വ്യാഴാഴ്ച ആരംഭിക്കുന്ന സി.പി.െഎ സംസ്ഥാന സമ്മേളനത്തിന് മലപ്പുറം ഒരുങ്ങി. മാർച്ച് ഒന്നു മുതൽ നാലുവരെ നൂറടിപ്പാലം റോസ് ലോഞ്ചിലാണ് പ്രതിനിധി സമ്മേളനം. പൊതുസമ്മേളനം നാലിന് വൈകീട്ട് കിഴക്കേത്തല മൈതാനത്തും. ബുധനാഴ്ച വൈകീട്ട് നാലിന് പതാക-കൊടിമര-സ്മൃതി ജാഥകൾ കോട്ടപ്പടി ജങ്ഷനിൽ സംഗമിക്കും. വൈകീട്ട് 5.30ന് പ്രഫ. ഇ.പി. മുഹമ്മദലി പതാക ഉയർത്തും. ഗായിക പി.കെ. മേദിനിയെ ചടങ്ങിൽ ആദരിക്കും. മാർച്ച് ഒന്നിന് രാവിലെ പത്തിന് സി.എ. കുര്യൻ പതാക ഉയർത്തുന്നതോടെ സമ്മേളനം ആരംഭിക്കും. സി.പി.െഎ ദേശീയ ജനറൽ സെക്രട്ടറി എസ്. സുധാകര റഡ്ഢി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന് മുന്നോടിയായി ബുധനാഴ്ച സംസ്ഥാന എക്സിക്യൂട്ടിവ് ചേർന്ന് മുന്നൊരുക്കം വിലയിരുത്തും.
Show Full Article
TAGS:LOCAL NEWS 
Next Story