Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകലവറ നിറച്ചു

കലവറ നിറച്ചു

text_fields
bookmark_border
മലപ്പുറം: അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ സി.പി.െഎ സംസ്ഥാന സമ്മേളനത്തിലേക്കാവശ്യമായ ഉൽപന്നങ്ങൾ ഏറ്റുവാങ്ങുന്നതിനായി ചൊവ്വാഴ്ച ജില്ലയിൽ ഉൽപന്ന സംഭരണ വാഹന ജാഥ സംഘടിപ്പിച്ചു. സംസ്ഥാന ട്രഷറർ പി. തുളസിദാസ് മേനോൻ നയിക്കുന്ന ജാഥ കരുളായിയിൽ സി.പി.ഐ ജില്ല സെക്രട്ടറി പി.പി. സുനീർ ഉദ്ഘാടനം ചെയ്തു. പച്ചക്കറികൾ, പഴവർഗങ്ങൾ, നാളികേരം എന്നിവ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽനിന്നും ജാഥാംഗങ്ങൾ ഏറ്റുവാങ്ങി. ഇ. സൈതലവി ഡെപ്യൂട്ടി ലീഡറും കിസാൻ സഭ ജില്ല പ്രസിഡൻറ് എം.എ. അജയകുമാർ ഡയറക്ടറുമായ ജാഥ കരുളായിയിൽനിന്നാരംഭിച്ച് മലപ്പുറം കുന്നുമ്മൽ ജങ്ഷനിൽ സമാപിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഞരളത്ത് ഹരിഗോവിന്ദനും േചർന്ന് ഉൽപന്നങ്ങൾ ഏറ്റുവാങ്ങി. ആവശ്യത്തിനുള്ള ഇലയും കർഷകർ കൈമാറി. അരി ഏലംകുളത്തുനിന്ന് മലപ്പുറം: സമ്മേളന പ്രതിനിധികൾക്ക് നാലുദിവസം വെച്ചുവിളമ്പാൻ അരിക്കാവശ്യമായ നെല്ല് പ്രവർത്തകർ ജൈവരീതിയിൽ കൃഷിചെയ്തത് ഏലംകുളത്താണ്. പച്ചക്കറിയിൽ ഏറിയ പങ്കും കരുളായിയിലും. ക്ഷീരകർഷകർ പാലും മത്സ്യത്തൊഴിലാളികൾ മീനും നൽകും. ഇടുക്കിയിലെ തോട്ടം തൊഴിലാളികൾ ചായപ്പൊടിയും ഫാം തൊഴിലാളികൾ കോഴിമുട്ടയും സംഭാവന നൽകുന്നതോടെ കലവറയിലേക്കാവശ്യമായ എതാണ്ടെല്ലാ ഉൽപന്നങ്ങളും ലഭ്യമാകുമെന്ന് സമ്മേളന സ്വാഗതസംഘം ഭാരവാഹികൾ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story